മല്യക്കു പിന്നാലെ ജതിന്‍ മേത്ത 6700 കോടി വെട്ടിച്ച് രാജ്യം വിട്ടു
text_fieldsന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം 9000 കോടി വായ്പയെടുത്ത് സര്‍ക്കാറിനെ കബളിപ്പിച്ച് രാജ്യം വിട്ട വിജയ് മല്യയുടേതിന് സമാനമായ വന്‍ വെട്ടിപ്പിന്‍െറ മറ്റൊരു സംഭവംകൂടി വെളിച്ചത്തേക്ക്. ബാങ്കുകളുടെ കണ്‍സോര്‍ട്യത്തില്‍ നിന്ന് 6700 കോടിയുടെ വെട്ടിപ്പ് നടത്തി ഇത്തവണ മുങ്ങിയിരിക്കുന്നത് ഗുജറാത്തിലെ വജ്രവ്യാപാരി ജതിന്‍ മേത്തയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ വ്യവസായി ഗൗതം അദാനിയുടെ ബന്ധുവും ഗുജറാത്ത് വ്യവസായ മുന്നേറ്റത്തിന്‍െറ മുന്‍നിരക്കാരനായി വാഴ്ത്തപ്പെടുകയും ചെയ്ത, വിന്‍സം ഡയമണ്ട്സ് കമ്പനി മേധാവിയാണ് ജതിന്‍ മേത്ത. ഭാര്യ സോണിയക്കൊപ്പം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചാണ് ഇദ്ദേഹം രാജ്യം വിട്ടിരിക്കുന്നത്.
പണം നിക്ഷേപിക്കുന്നതിനു പകരം പൗരത്വം നല്‍കുന്ന കരീബിയന്‍ ദ്വീപിലെ സെന്‍റ് കിറ്റ്സ് നെവിസ് ദ്വീപില്‍ മേത്ത പൗരത്വം നേടിയതായാണ് വാര്‍ത്ത. നികുതിവെട്ടിച്ച പണം നിക്ഷേപിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും പേരുകേട്ട ഈ രാജ്യവുമായി ഉടമ്പടികളില്ലാത്തതിനാല്‍ ഇവരെ രാജ്യത്തേക്ക് തിരിച്ചത്തെിക്കലും പണം തിരിച്ചുപിടിക്കലും ഇന്ത്യക്ക് ദുഷ്കരമാവും. നിലവില്‍ ഷാര്‍ജയില്‍ താമസിക്കുന്ന മേത്ത സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്‍െറ നേതൃത്വത്തിലെ കണ്‍സോര്‍ട്യത്തിന് 4680 കോടിയും പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ നേതൃത്വത്തിലെ മറ്റൊരു കൂട്ടായ്മക്ക് 2121 കോടിയുമാണ് വായ്പാ കുടിശ്ശിക വരുത്തിയത്.
സ്വര്‍ണ-വജ്ര വ്യാപാരമാണ് ഇയാള്‍ നടത്തിയിരുന്നത്. യു.എ.ഇയിലെ തന്‍െറ വിതരണക്കാര്‍ നഷ്ടം നേരിട്ട് പൂട്ടിപ്പോയതിനാല്‍ പണം നല്‍കിയില്ളെന്നും അതിനാല്‍ വായ്പകള്‍ തിരിച്ചടക്കാനായില്ളെന്നുമാണ് മത്തേ ബാങ്കുകള്‍ക്ക് നല്‍കിയ വിശദീകരണം. എന്നാല്‍, യു.എ.ഇയിലെ വിതരണക്കാരുടെ നഷ്ടവും പൂട്ടിപ്പോകലും സംശയാസ്പദമാണ്. ഇയാളുടെ 172 കോടിയുടെ സ്വത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടുകെട്ടാന്‍ തീരുമാനിച്ചിരുന്നു. 2013 മുതലാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. ബാങ്കുകള്‍ നോട്ടീസ് അയച്ചിട്ടും തിരിച്ചടക്കാതായതോടെ തുക കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു. സംഭവത്തെപ്പറ്റി സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
മേത്തയുടെ കമ്പനി നടത്തിയ കയറ്റുമതിയില്‍ 80 ശതമാനവും യു.എ.ഇയിലെ ഒരേ സ്ഥാപനത്തിലേക്കായിരുന്നു. അറബി വംശജനാണ് മിക്ക വിതരണ ഏജന്‍സികളും നിയന്ത്രിച്ചിരുന്നത്. 13 വിതരണക്കമ്പനികളാണ് ഇങ്ങനെയുള്ളത്. ഇതില്‍ പത്തും 2012ലാണ് രൂപവത്കരിച്ചത്. ഇതില്‍ പല കമ്പനികള്‍ക്കും ജതിന്‍ മേത്തയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
ഒൗദ്യോഗിക വിതരണക്കാരെ സംബന്ധിച്ച് സംശയമുള്ളതുപോലെ തന്നെ വിന്‍സം കമ്പനി ഇന്ത്യയില്‍നിന്ന് മിഡിലീസ്റ്റിലേക്ക് കയറ്റുമതി ചെയ്യുന്ന ആഭരണങ്ങളും സ്വര്‍ണ നാണയങ്ങളും കൈപ്പറ്റുന്നതും മേത്തയും കുടുംബാംഗങ്ങളുമായി ബന്ധമുള്ള കമ്പനികള്‍ തന്നെയാണെന്നും പറയുന്നു. വിന്‍സം കമ്പനി വിദേശത്തേക്ക് കപ്പല്‍ വഴി അയച്ചുവെന്ന് പറയുന്നത്ര സ്വര്‍ണം കപ്പലുകളില്‍ ഓഡിറ്റര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെിയില്ളെന്നും റിപ്പോര്‍ട്ടുണ്ട്.
ബാങ്കുകളില്‍നിന്ന് മേത്ത വായ്പയെടുത്ത പണം മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 250 കോടിയുടെ ആസ്തി രേഖകളാണ് ജതിന്‍ മേത്ത ബാങ്കില്‍ നല്‍കിയത്. എന്നാല്‍, ഇദ്ദേഹത്തിന് ഇന്ത്യയില്‍ സ്വന്തംപേരില്‍ കാര്യമായ സ്വത്തില്ല. മേത്തയുടെ അമ്മ ഗുണവന്തിബെന്‍ മത്തേയുടെ പേരില്‍ മുംബൈ മലബാര്‍ ഹില്ലിലെ ഫ്ളാറ്റ് മാത്രമാണ് ബാങ്ക് നിയമിച്ച അന്വേഷണ സംഘത്തിന് കണ്ടത്തൊനായത്.
ലീസിനും വാടകക്കുമെടുത്ത കെട്ടിടങ്ങളിലാണ് പല ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും കണ്ടത്തെിയിട്ടുണ്ട്. എന്നാല്‍, ദുബൈയിലും മറ്റു പല നാടുകളിലും കോടികളുടെ നിക്ഷേപമുള്ളതായാണ് വിവരം.
ഗൗതം അദാനിയുടെ സഹോദരന്‍ വിനോദിന്‍െറ മകള്‍ കൃപയെ ജതിന്‍ മേത്തയുടെ മകന്‍ സൂരജ് 2012ലാണ് വിവാഹം ചെയ്തത്. അദാനി ഗ്രൂപ്പിന്‍െറ സ്വര്‍ണ വ്യവസായം നോക്കിനടത്തിയിരുന്ന വിനോദിന്‍െറ പേര് പാനമ ടാക്സ് വെട്ടിപ്പ് രേഖകളിലും കണ്ടത്തെിയിരുന്നു. ആസൂത്രിതമായ സാമ്പത്തിക വെട്ടിപ്പിന്‍െറ സൂചനകളാണ് മേത്ത സംഭവത്തില്‍നിന്ന് പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
