Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ് തലപ്പത്ത്...

പൊലീസ് തലപ്പത്ത് ധൂര്‍ത്ത്; ചെലവ് ചുരുക്കണമെന്ന് സര്‍ക്കാര്‍

text_fields
bookmark_border
പൊലീസ് തലപ്പത്ത് ധൂര്‍ത്ത്; ചെലവ് ചുരുക്കണമെന്ന് സര്‍ക്കാര്‍
cancel

തിരുവനന്തപുരം: ചെലവ് ചുരുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ പൊലീസ് തലപ്പത്ത് ധൂര്‍ത്ത്. സേനയിലെ ബഹുഭൂരിപക്ഷം അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതിയാല്‍ വീര്‍പ്പുമുട്ടുമ്പോഴാണ് ഐ.പി.എസ് ഉന്നതര്‍ ധൂര്‍ത്ത് തുടരുന്നത്.
പുതുതായി സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ വാസ്തുശാസ്ത്രപ്രകാരം ഓഫിസ് മോടിപിടിപ്പിക്കുന്നത് സര്‍ക്കാറിന് വന്‍ബാധ്യതയാണ് വരുത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ഐ.പി.എസ് ഉന്നതര്‍ക്കെല്ലാം പുതിയ വാഹനങ്ങള്‍ അനുവദിച്ചത്. ഇവ മോടിപിടിപ്പിക്കാന്‍ പതിനായിരങ്ങള്‍ ചെലവിട്ട ഉദ്യോഗസ്ഥരും സേനയിലുണ്ട്.
പുതിയ വാഹനത്തില്‍ തൃപ്തരല്ലാത്തവര്‍ മുന്തിയ ഇനം വാഹനങ്ങള്‍ക്കായും ശ്രമിക്കുന്നുണ്ട്. അടുത്തിടെ സുപ്രധാന തസ്തികയില്‍ നിയമനം ലഭിച്ച ഉദ്യോഗസ്ഥ ഓഫിസില്‍ സൗകര്യം പോരെന്ന കാരണത്താല്‍ പുതിയ ഓഫിസ് തേടുകയാണ്. നിലവിലെ ഓഫിസ് കെട്ടിടത്തില്‍ മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍െറ ഓഫിസും പ്രവര്‍ത്തിക്കുന്നു.

ഇവിടെ കാറുകള്‍ തിരിക്കുന്നതിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് പുതിയകെട്ടിടം അന്വേഷിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ നോക്കിയെങ്കിലും ‘വാസ്തു’ ശരിയല്ലാത്തതിനാല്‍ വേണ്ടെന്ന് വെച്ചു. നഗരമധ്യത്തില്‍ സ്വകാര്യകെട്ടിടം വാടകക്കെടുക്കാനുള്ള നീക്കമാണത്രെ.
സ്ഥലപരിമിതിയെന്ന് പറയുമ്പോഴും സെറിമോണിയല്‍ ഡ്രില്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് സൗകര്യമൊരുക്കാനാണ് പുതിയ ഓഫിസ് തേടുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.

ഉന്നതഉദ്യോഗസ്ഥര്‍ ഓഫിസില്‍നിന്ന് പുറപ്പെടുമ്പോഴും തിരിച്ചത്തെുമ്പോഴും പൊലീസുകാര്‍ നല്‍കുന്ന ഗ്രൂപ് സല്യൂട്ടാണ് സെറിമോണിയല്‍ ഡ്രില്‍. പൊലീസ് ആസ്ഥാനത്ത് ഇത് പതിവാണ്. ക്രമസമാധാനപാലനത്തിന് പോലും ജീവനക്കാര്‍ ലഭ്യമല്ലാത്തപ്പോഴാണ് ഇതിനൊക്കെ പൊലീസുകാരെ നിയോഗിക്കുന്നത്.
സേനയുടെ പൊതുആവശ്യങ്ങള്‍ക്ക് വാഹനങ്ങളില്ലാതെ വീര്‍പ്പുമുട്ടുമ്പോഴും ഐ.പി.എസ് ഉന്നതരില്‍ പലരും ഒന്നിലധികം കാറുകള്‍ കൈവശംവെച്ചിരിക്കുകയാണ്. ഇവ തിരിച്ചെടുത്ത് പൊതുആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും ആവശ്യമുയരുന്നു.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷവും, മന്ത്രിമാര്‍ ഉപയോഗിക്കുന്നത് മുന്‍മന്ത്രിമാര്‍ ഉപയോഗിച്ച വാഹനങ്ങള്‍ തന്നെയാണ്. മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഇതൊന്നും ബാധകമല്ളെന്ന മട്ടിലാണ് പൊലീസ് ഉന്നതരുടെ പ്രവര്‍ത്തികള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoliceKerala News
Next Story