സ്വന്തം മണ്ണ് തീവ്രവാദികളുടെ താവളമാക്കില്ലെന്ന് പാകിസ്താൻ ഉറപ്പു വരുത്തണം – അമേരിക്ക
text_fieldsവാഷിങ്ടൺ: മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ സ്വന്തം മണ്ണ് തീവ്രവാദികളുടെ താവളമാക്കില്ലെന്ന് പാകിസ്താൻ ഉറപ്പു വരുത്തണമെന്ന് അമേരിക്കൻ വിദേശകാര്യ ഉപവക്താവ് മാർക് ടോണർ ആവശ്യപ്പെട്ടു.
'പാകിസ്താനും ഇന്ത്യയും പ്രായോഗികമായ സഹകരണം ലക്ഷ്യമാക്കി നിലകൊള്ളുമെന്നും പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനും സംഘർഷം കുറക്കുന്നതിനും നേരിട്ടുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുമെന്നാണ് തങ്ങൾ കരുതുന്നതെന്നും ടോണർ പറഞ്ഞു. നിലവിലെ ഭീകര ഗ്രൂപ്പുകളെല്ലാം പ്രവർത്തിക്കുന്നത് പാകിസ്താനിലാണ്. മേഖലയിൽ യോജിച്ച പ്രവർത്തനങ്ങളും സഹകരണവും തുടരുന്നതിനായുള്ള പാകിസ്താെൻറ ഭീകര വിരുദ്ധ പ്രവർത്തനങ്ങളെ തങ്ങൾ നീരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ലോകമാകെ ഭീകരവാദത്തിന്‍െറ നിഴലിലാണെങ്കിലും ഇന്ത്യയുടെ അയല്‍പക്കമാണ് ഇതിനെ വളര്‍ത്തുന്നതെന്നും യു.എസ് കോണ്‍ഗ്രസിന്‍െറ സംയുക്ത സമ്മേളനത്തിൽ പാകിസ്താനെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
