മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനെന്ന് പറഞ്ഞിട്ടില്ലെന്ന് ചൈന
text_fieldsബെയ്ജിങ്: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് പറയുന്ന ഡോക്യുമെന്‍ററിയിൽ പറഞ്ഞിരിക്കുന്നത് സർക്കാരിന്‍റെ അഭിപ്രായമല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. യു.എസ് നിർമിച്ച ഡോക്യുമെന്‍ററിയുടെ ചൈനീസ് പരിഭാഷ പ്രദർശിപ്പിക്കുക മാത്രമാണ് ചെയ്തത്. ഭീകരവാദത്തിനെതിരായ നിലപാടിൽ മാറ്റമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ അറിയിച്ചു. സംഭവം.
ചൈന സ്റ്റേറ്റ് ടെലിവിഷന്‍ സി.സി.ടി.വി 9 പ്രക്ഷേപണം ചെയ്ത ഡോക്യുമെന്‍ററിയിലാണ് മുംബൈ ഭീകരാക്രമണത്തില്‍ ലശ്കറെ ത്വയ്യിബക്കും പാകിസ്താനിലെ സംഘടനയുടെ നേതാക്കള്‍ക്കുമുള്ള പങ്കിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. സംഭവം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് വിശദീകരണവുമായി ചൈന രംഗത്ത് വന്നിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ സഖിയൂര്‍ റഹ്മാന്‍ ലഖ്വിയുടെ മോചനത്തിനെതിരായ യു.എന്‍ ഇടപെടലിനെതിരെ നേരത്തെ ചൈന രംഗത്ത് വന്നിരുന്നു. 2008 ലെ ഭീകരാക്രമണം നടത്തിയവരിൽ ജീവനോടെ പിടികൂടിയ അജ്മൽ കസബിന്‍റെ കുറ്റസമ്മത മൊഴികളും ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകരാക്രമണത്തിന് പിന്നിൽ ലശ്കറെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഡോക്യുമെന്ററി. കഴിഞ്ഞ മാസം രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ചൈന സന്ദർശത്തിന് ഏതാനും ആഴ്ച മുമ്പാണ് ഡോക്യുമെന്‍ററി സംപ്രേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
