കെട്ടിടം നിർമിച്ചതിെൻറ കുടിശിക തീർത്തില്ല; സോണിയക്കെതിരെ കരാറുകാരെൻറ കേസ്
text_fieldsതിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കുമെതിരെ കെട്ടിട നിർമാണ കരാറുകാരൻ കേസിന്. 2005ൽ സോണിയാഗാന്ധി ഉദ്ഘാടനം നിർവഹിച്ച തിരുവനന്തപുരം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡെവലപ്മെൻറ് സ്റ്റഡീസിെൻറ നിർമാണവുമായി ബന്ധപ്പെട്ട കുടിശ്ശിക തുക നൽകണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം കേന്ദ്രമായ ഹീതർ കൺസ്ട്രക്ഷൻസ് വക്കീൽ നോട്ടീസ് അയച്ചത്.
കെ.പി.സി.സിയിൽ നിന്ന് മുഴുവൻ പണവും ലഭിച്ചിട്ടില്ലെന്നും ബാക്കി തുകയായ 50 ലക്ഷം രൂപ ലഭിക്കണമെന്നാവശ്യപ്പെട്ടുമാണ് നിർമാണ കമ്പനിയുടെ മാനേജിങ് ഡയറക്ടർ രാജീവ് അഡ്വ. വി.എ ബാബുരാജ് മുഖേന വക്കീൽ നോട്ടീസ് അയച്ചത്. സോണിയക്ക് പുറമെ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ വി.എം സുധീരൻ, ഹിദ്ർ മുഹമ്മദ് എന്നിവരെയും കക്ഷി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ.പി.സി.സിയുടെ പേരിലാണ് ഇൗ സ്ഥലം വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
