Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിക്ക്​ വികസനം മാത്രമാണ്​ അജണ്ടയെന്ന്​ കേന്ദ്രമന്ത്രി

text_fields
bookmark_border
മോദിക്ക്​ വികസനം മാത്രമാണ്​ അജണ്ടയെന്ന്​ കേന്ദ്രമന്ത്രി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരേയൊരു അജണ്ടയാണെന്നും അത് വികസനം മാത്രമാണെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ചിലർ അനാവശ്യ കാര്യങ്ങൾ ഉയർത്തിക്കാട്ടി വിവാദം സൃഷ്ടിക്കുന്നെങ്കിലും വികസനമെന്ന അജണ്ടയിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുേമ്പാൾ മാത്രമെ അവിടെയും ഇവിടെയും എന്താണ് നടക്കുന്നതെന്ന് മനസിലാക്കാൻ കഴിയുകയുള്ളൂ.

ചില രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയ അമൂല്യ വസ്തുക്കൾ ഇപ്പോൾ തിരികെ നൽകുന്നുണ്ടെന്ന് യു.എസിനെ പേരെടുത്ത് പരാമർശിക്കാതെ വെങ്കയ്യ നായിഡു വിമർശിച്ചു. മറ്റൊരു രാജ്യത്തെയും അക്രമിക്കാത്ത ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണെന്നും വെങ്കയ്യ കൂട്ടിച്ചേർത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story