അയോധ്യയില്‍ രാമക്ഷേത്രം പണിയും -അമിത് ഷാ
text_fieldsന്യൂഡല്‍ഹി: അയോധ്യയില്‍ നിശ്ചയിച്ച സ്ഥലത്തുതന്നെ രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണ്. ഒന്നുകില്‍ കോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും ക്ഷേത്രം നിര്‍മിക്കുക. അല്ളെങ്കില്‍ പൊതു അഭിപ്രായം സമന്വയിപ്പിച്ച് തുടര്‍നടപടിയെടുക്കും. രാമക്ഷേത്രനിര്‍മാണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടയിലുള്ള വിഷയമാണെന്നും ഷാ ലഖ്നോവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അയോധ്യാ വിഷയം ചര്‍ച്ചയാക്കുന്നതിന് മുന്നോടിയായാണ് അമിത് ഷായുടെ പ്രസ്താവന.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ളെന്നും ഷാ പറഞ്ഞു. മഥുര വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല. രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടില്ല. ആരെങ്കിലും അങ്ങനെ ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
