തമിഴ്നാട്ടില്‍ മദ്യവില്‍പനയില്‍ ആറു ശതമാനം കുറവ്
text_fieldsചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ നിയന്ത്രിത മദ്യകടകളുടെ പ്രവൃത്തിസമയം രണ്ട് മണിക്കൂര്‍ കുറച്ചതോടെ മദ്യവില്‍പന ആറു ശതമാനം കുറഞ്ഞു. മദ്യവില്‍പനയിലൂടെയുള്ള വരുമാനത്തിലും അഞ്ച് മുതല്‍ ആറു ശതമാനം വരെ കുറവ് വന്നിട്ടുണ്ട്. പൂട്ടിയ അഞ്ഞൂറു വില്‍പനകേന്ദ്രങ്ങളുടെ കൂടി കണക്കെടുപ്പ് പൂര്‍ത്തിയാക്കി ഒരുമാസത്തിന് ശേഷമാകും കൃത്യമായ കണക്കുകള്‍ തിട്ടപ്പെടുത്താന്‍ കഴിയുകയുള്ളൂ.
ഘട്ടം ഘട്ടമായി മദ്യനിരോധമെന്ന വാഗ്ദാനം നടപ്പാക്കാനായി അധികാരമേറ്റയുടന്‍ കഴിഞ്ഞമാസം 23ന് തന്നെ കടകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കുറക്കാനും അഞ്ഞൂറു കടകള്‍ അടച്ചുപൂട്ടാനും മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടിരുന്നു. രാവിലെ പത്ത് മണിമുതല്‍ രാത്രി പത്ത് മണിവരെയുള്ള പ്രവര്‍ത്തനസമയം ഉച്ചക്ക് 12 മണി മുതലാക്കി പുന$ക്രമീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
