ബിഹാറിലെ റാങ്ക് ജേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
text_fieldsപട്ന:വ്യാപകമായ പരീക്ഷ ക്രമക്കേട് നടന്ന ബിഹാറില്‍ പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ റാങ്ക് നേടിയ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒന്നാം റാങ്ക് നേടിയ സൗരഭ് ,മറ്റൊരു റാങ്ക് ജേതാവായ റൂബി തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് എഫ.്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഹാര്‍ സെക്കന്‍്ററി എജുക്കേഷന്‍ ബോര്‍ഡിന്‍്റെ നിര്‍ദ്ദേശമനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.12 റാങ്ക് ജേതാക്കള്‍ക്കായി വീണ്ടും നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്‍ തോറ്റിരുന്നു.
സയന്‍സ് വിഷയത്തില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ രാഹുല്‍ കുമാറും പുന:പ്പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു റാങ്കുകാരി റൂബി ആരോഗ്യപരമായ കാരണങ്ങളാല്‍ പരീക്ഷ എഴുതിയിരുന്നില്ല. ജൂണ്‍ 11 ന് റൂബിയ്ക്ക് വീണ്ടും പരീക്ഷ നടത്തും. പേപ്പര്‍ മൂല്യനിര്‍ണയം നടത്തി അധ്യാപകരെയും റാങ്ക് നേടിയ വിദ്യാര്‍ഥികളേയും പൊലീസ് ചോദ്യം ചെയ്യും.റാങ്ക് ജേതാക്കള്‍ക്ക് സ്വന്തം വിഷയങ്ങളെ കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ പോലും ഇല്ളെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് പുന:പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.
വാര്‍ത്ത അറിഞ്ഞയുടനെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി, ബി.എസ.്ഇ.ബി ചെയര്‍മാന്‍ ലാല്‍കേശവര്‍ പ്രസാദ് സിംഗ് എന്നിവരുമായി ചര്‍ച്ച നടത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി സമിതിയും രൂപീകരിച്ചിരുന്നു. ആദ്യ 14 റാങ്ക് ജേതാക്കള്‍ക്കാണ് പരീക്ഷ നടത്തിയത്. അഴിമതി വിരുദ്ധ സെല്‍ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പുന:പരീക്ഷ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
