ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള തറവിരി വിൽപനക്ക്; ആമസോണിനെതിരെ പ്രതിഷേധം
text_fieldsന്യൂഡൽഹി: ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള തറവിരി വിൽപനക്ക് വെച്ച ഇ-കൊമേഴ്സ് ഭീമൻ ആമസോണിനെതിരെ പ്രതിഷേധം. ലക്ഷ്മീദേവി, ഗണപതി എന്നിവരുടെ ചിത്രമുള്ള തറവിരിയാണ് പ്രതിഷേധത്തിനിടയാക്കിയത്.
വീട്ടുപകരണങ്ങൾ വിൽക്കുന്ന അന്താരാഷ്ട്ര ബ്രാൻഡായ റോക്ക് ബുൾ ആണ് ആമസോൺ വഴി തറവിരി വിൽപനക്ക് വെച്ചത്. ഒാൺലൈൻ വിൽപനക്കാരായ ആമസോണിന് തറവിരിയുടെ വിവാദ ഡിസൈനുമായി ബന്ധമില്ലെങ്കിലും ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇരു കമ്പനികൾക്കെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്. ട്വിറ്ററിൽ #BoycottAmazon എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പ്രതിഷേധം. ആമസോണിൻെറ മൊബൈൽ അപ്ലിക്കേഷൻ ഫോണുകളിൽ നിന്ന് നീക്കിയും ചിലർ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധം മനസ്സിലാക്കി വിവാദ തറവിരി ആമസോൺ സൈറ്റിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള വിവാദ തറവിരി മാത്രമല്ല വെബ്സൈറ്റിൽ ഉള്ളതെന്ന് ചിലർ ചൂണ്ടിക്കാട്ടി. യേശു, ഖുർആൻ ഇവയുടെ ചിത്രങ്ങളടങ്ങിയ മൗസ്പാഡുകളും ഫോൺകവറുകളും ഇന്ത്യൻ പതാകയുടെ ചിത്രമുള്ള തറവിരിയും വിൽപനക്കുള്ളതായി സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
