Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഝോത സ്ഫോടനത്തിന്...

സംഝോത സ്ഫോടനത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രചാരകും സംഘവും

text_fields
bookmark_border
സംഝോത സ്ഫോടനത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രചാരകും സംഘവും
cancel

ന്യൂഡല്‍ഹി: സംഝോത സ്ഫോടനത്തിന് പിന്നില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷിയും സംഘവുമായിരുന്നെന്ന് കേസ് അന്വേഷിച്ച എസ്.ഐ.ടി മേധാവി വികാസ് നാരായണ്‍ റായിയുടെ വെളിപ്പെടുത്തല്‍. സംഝോത എക്സ്പ്രസില്‍ ബോംബ് വെച്ചതിനുശേഷം സുനില്‍ ജോഷി എന്ന ആര്‍.എസ്.എസ് പ്രചാരക് കൊല്ലപ്പെടുകയായിരുന്നെന്നും സീമ മുസ്തഫയുടെ ‘സിറ്റിസണ്’ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റായ് പറഞ്ഞു.

നീങ്ങുന്ന ട്രെയിനില്‍ തീപടരുന്ന തരത്തിലുള്ള സ്യൂട്ട്കേസുകളിലായാണ് സംഝോത എക്സ്പ്രസില്‍ ബോംബുകള്‍ സ്ഥാപിച്ചത്. ബോംബുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിച്ച അത്തരമൊരു സ്യൂട്ട്കേസ് കണ്ടത്തൊന്‍ കഴിഞ്ഞത് അന്വേഷണസംഘത്തിന്‍െറ ഭാഗമായിരുന്നു. ഈ സ്യൂട്ട്കേസിനെക്കുറിച്ചുള്ള അന്വേഷണം രഘുനന്ദന്‍  എന്നയാള്‍ നില്‍ക്കുന്ന ഇന്ദോറിലെ ഷോപ്പിലേക്കത്തെിച്ചു. ഈ കടയുടമ ബോറ മുസ്ലിമായിരുന്നു. ഓരോ ഹിന്ദു, മുസ്ലിം ജോലിക്കാരായിരുന്നു കടയിലുണ്ടായിരുന്നത്.

ഏറെ നേരം നീണ്ട ചോദ്യംചെയ്യലില്‍ രണ്ട് ചെറുപ്പക്കാര്‍ സ്യൂട്ട്കേസുകള്‍ വാങ്ങാന്‍ വന്നവരെ ഓര്‍മിച്ചെടുത്തു. പ്രാദേശിക ഇന്ദോരി ചുവയോടെ ഹിന്ദി സംസാരിക്കുന്ന ഹിന്ദു യുവാക്കളായിരുന്ന രണ്ടുപേരാണ് സ്യൂട്ട്കേസുകള്‍ വാങ്ങിയതെന്ന് ഇരുവരും മൊഴി നല്‍കി. ഇവര്‍ക്കായുള്ള തിരച്ചിലിനിടയില്‍ പല പേരുകളും പൊങ്ങിവന്നു. എന്നാല്‍, പ്രജ്ഞ സിങ് ഠാകുറുമായി ബന്ധമുള്ള പ്രാദേശിക ബിസിനസുകാരന്‍കൂടിയായ സുനില്‍ ജോഷിയുടെ കൊലപാതകത്തോടെ അന്വേഷണത്തിന് തുമ്പ് ലഭിച്ചു. ഇതോടെ രണ്ടു കാര്യങ്ങള്‍ വ്യക്തമായി.

സംഝോത സ്ഫോടനം നടത്തിയത് സിമിക്കാരോ പാകിസ്താനോ അല്ല. സ്ഫോടനത്തിന് പിന്നില്‍ ഇന്ദോറിലെ സുനില്‍ ജോഷിയുടെ സംഘമാണ്. എന്നാല്‍, മധ്യപ്രദേശില്‍നിന്നും ഇന്ദോറില്‍നിന്നുമുണ്ടായ നിസ്സഹകരണത്താല്‍ അന്വേഷണം കടുത്ത പ്രയാസത്തിലായി. ഇന്ദോറില്‍ കാത്തുകെട്ടിക്കിടന്നിട്ടും മധ്യപ്രദേശ് പൊലീസ് സഹായിച്ചില്ല. അന്വേഷണം നേരായ വഴിയിലാണെങ്കിലും തങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയില്ളെന്ന് പല ഉദ്യോഗസ്ഥരും തുറന്നുപറഞ്ഞെന്നും റായ് വ്യക്തമാക്കി.

കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരെയുമായി അന്വേഷണത്തിനിടയില്‍ നടത്തിയ ദീര്‍ഘസംഭാഷണവും റായ് പങ്കുവെച്ചു. മാലേഗാവ് സ്ഫോടനക്കേസ് എന്നപോലെ സംഝോത സ്ഫോടനത്തിനും പിറകില്‍ ഹിന്ദു തീവ്രവാദികളാണെന്നതിന് കൃത്യമായ തെളിവ് തനിക്ക് ലഭിച്ചുവെന്ന് അന്ന് കര്‍ക്കരെ പറഞ്ഞുവെന്നും റായ് തുടര്‍ന്നു. തെളിവുകള്‍ ചേര്‍ത്തുവെച്ചുകൊണ്ടിരിക്കുകയാണെന്നും അത് കഴിഞ്ഞാല്‍ തന്‍െറ പക്കലുള്ളത് പങ്കുവെക്കാമെന്നും കര്‍ക്കരെ ഉറപ്പുനല്‍കി. എന്നാല്‍, തൊട്ടുടനെ മുംബൈ ആക്രമണത്തില്‍ കര്‍ക്കരെ കൊല്ലപ്പെട്ടു. അതിനാല്‍ ആ ഉറപ്പ് പാലിക്കാന്‍ അദ്ദേഹത്തിനായില്ളെന്നും റായ് കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samjhota express blast
Next Story