Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2016 6:21 AM IST Updated On
date_range 7 April 2017 3:21 AM ISTജവഹര്‍ ബാഗില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഹേമമാലിനിയെ തടഞ്ഞു
text_fieldsbookmark_border
മഥുര: സുരക്ഷാകാരണം ചൂണ്ടിക്കാട്ടി മഥുരയിലെ സംഘര്‍ഷസ്ഥലം സന്ദര്‍ശിക്കുന്നതില്‍നിന്ന് സ്ഥലം എം.പി. ഹേമ മാലിനിയെ പൊലീസ് തടഞ്ഞു.
അക്രമം നടന്ന ജവഹര്‍ ബാഗില്‍ സുരക്ഷാനടപടികള്‍ തുടരുകയാണെന്നും പ്രദേശം നിയന്ത്രണാധീനമായിട്ടില്ലാത്തതിനാലാണ് എം.പിയെ തടഞ്ഞതെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റുകഴിയുന്ന പൊലീസുകാരെ ഹേമ മാലിനി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ജില്ലാ ഭരണകൂടത്തിന്‍െറ അനാസ്ഥയാണ് ഇത്രയും നഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് അവര്‍ കുറ്റപ്പെടുത്തി. സംഘര്‍ഷം നടക്കുന്ന വേളയില്‍, ഷൂട്ടിങ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത എം.പിയുടെ നടപടി വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
