യു.പിയില്‍ വരുണിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ബി.ജെ.പി സര്‍വേ
text_fieldsന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ രാഹുല്‍ ഗാന്ധിയെ അഖിലേന്ത്യാ അധ്യക്ഷനാക്കിയും പ്രിയങ്ക ഗാന്ധിയെ സജീവമാക്കിയും മുന്നൊരുക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് തയാറെടുക്കവെ ഗാന്ധി കുടുംബത്തിലെ മറ്റൊരു ഇളമുറക്കാരനായ വരുണ്‍ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പിയിലും ആവശ്യമുയരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്നത് നഷ്ടക്കച്ചവടമാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടത്തൊന്‍ ബി.ജെ.പി നിയോഗിച്ച സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം പേരും തുണച്ചത് വരുണിനെയാണ്.
മോദിതരംഗം തുണക്കുമെന്ന കണക്കുകൂട്ടലിലാണ് 2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏറെയും പാര്‍ട്ടി നേരിട്ടത്. എന്നാല്‍, ബിഹാറും ഡല്‍ഹിയും ബംഗാളുമെല്ലാം ആ പ്രതീക്ഷ തെറ്റാണെന്ന് തെളിയിച്ചു. പക്ഷേ, സംസ്ഥാനത്തുനിന്നുതന്നെയുള്ള സര്‍ബാനന്ദ സൊനോവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് നേരിട്ട അസം തെരഞ്ഞെടുപ്പില്‍ വിജയം കാണാനുമായി. ഈ പശ്ചാത്തലമാണ് സംസ്ഥാനത്തെ അണികളുടെ മനസ്സറിയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
