വിധിയില്‍ സകിയ ജാഫരിക്ക് നിരാശ; ഹൈകോടതിയില്‍ അപ്പീല്‍ പോകും -ടീസ്റ്റ
text_fieldsഅഹ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 24 പേരെ കുറ്റക്കാരെന്ന് കണ്ടത്തെിയ പ്രത്യേക കോടതി വിധിയില്‍ പ്രധാന പരാതിക്കാരിയും കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരിയുടെ വിധവയുമായ സകിയ ജാഫരിക്ക് നിരാശ. വിധിയില്‍ തൃപ്തയല്ളെന്ന് അറിയിച്ച അവര്‍ നീതി ലഭിക്കാന്‍ നിയമപോരാട്ടം തുടരുമെന്നും വ്യക്തമാക്കി. കോടതി വിധി പഠിച്ചശേഷം, ഹൈകോടതിയില്‍ അപ്പീല്‍ പോകുമെന്ന് സാമൂഹികപ്രവര്‍ത്തകയും കേസില്‍ ഇരകള്‍ക്കായി കക്ഷിചേരുകയും ചെയ്ത ടീസ്റ്റ സെറ്റല്‍വാദ് പറഞ്ഞു.
‘ഈ വിധിയില്‍ സംതൃപ്തി തോന്നുന്നില്ല. എല്ലാവര്‍ക്കും അവര്‍ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ ലഭിക്കേണ്ടതായിരുന്നു.
എല്ലാവരെയും കുറ്റക്കാരെന്ന് വിധിക്കുമെന്നായിരുന്നു കരുതിയത്.
അവര്‍ എങ്ങനെയാണ് ആളുകളെ കൊന്നതെന്നും ഞങ്ങളുടെ വീടുകള്‍ ഇല്ലാതാക്കിയതെന്നും എനിക്കറിയാം.
ഞാനെല്ലാം എന്‍െറ കണ്ണുകൊണ്ട് കണ്ടതാണ്’ -കോടതി വിധിയോടുള്ള സകിയ ജാഫരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
പ്രത്യേക കോടതിയുടെ വിധിയില്‍ തൃപ്തയായിരുന്നെങ്കില്‍ നിയമപോരാട്ടം അതോടെ അവസാനിപ്പിക്കുമായിരുന്നു. എന്നാല്‍, അത് തുടരുമെന്നും അവര്‍ വ്യക്തമാക്കി. ‘പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്ന് ഞാന്‍ ഒരിക്കലും വാദിക്കില്ല.
ജീവപര്യന്തം തടവാണ് അവര്‍ അനുഭവിക്കേണ്ടത്. കുടുംബവും കുട്ടികളും തങ്ങളില്‍നിന്ന് വേര്‍പെടുമ്പോഴുണ്ടാകുന്ന വേദന അവരും അറിയട്ടെ’ -അവര്‍ പറഞ്ഞു.
36 പേരെ കുറ്റമുക്തമാക്കിയ നടപടിയെ ചോദ്യംചെയ്ത് ഇഹ്സാന്‍ ജാഫരിയുടെ മകന്‍ തന്‍വീര്‍ രംഗത്തത്തെി.
ഗുല്‍ബര്‍ഗ് സൊസൈറ്റി കേവലം 24 പേര്‍ക്ക് 24 മണിക്കൂര്‍ കൊണ്ട് എങ്ങനെ കൊള്ളയടിക്കാനും പൂര്‍ണമായും അഗ്നിക്കിരയാക്കാനും കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. 400ലധികം വരുന്ന കലാപകാരികളാണ് കോളനിയില്‍ ആക്രമണം അഴിച്ചുവിട്ടതെന്നും അവരെ മുഴുവനും നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരുംവരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
