Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുന്‍ കരസേന മേധാവി...

മുന്‍ കരസേന മേധാവി കെ.വി. കൃഷ്ണറാവു അന്തരിച്ചു

text_fields
bookmark_border
മുന്‍ കരസേന മേധാവി കെ.വി. കൃഷ്ണറാവു അന്തരിച്ചു
cancel


ന്യൂഡല്‍ഹി: മുന്‍ കരസേന മേധാവിയും ഗവര്‍ണറുമായിരുന്ന ജനറല്‍ കെ.വി. കൃഷ്ണറാവു (93) അന്തരിച്ചു. ഡല്‍ഹി കന്‍േറാണ്‍മെന്‍റ് ആര്‍മി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. രണ്ടാം ലോകയുദ്ധ കാലത്ത് സൈനിക സേവനം ആരംഭിച്ച റാവു തീവ്രവാദ പ്രവര്‍ത്തനം ശക്തമായപ്പോള്‍ രണ്ടുതവണ കശ്മീര്‍ ഗവര്‍ണറായിരുന്നു. 1989-90 കാലഘട്ടത്തില്‍ ഏതാനും മാസം ഗവര്‍ണറായ അദ്ദേഹത്തെ ഭീകരവാദം രൂക്ഷമായതിനെ തുടര്‍ന്ന് 1993 മാര്‍ച്ചില്‍ നരസിംഹറാവു സര്‍ക്കാര്‍ വീണ്ടും നിയമിക്കുകയായിരുന്നു.
1947-48ല്‍ ഇന്തോ-പാക് യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു. നാഷനല്‍ ഡിഫന്‍സ് അക്കാദമി ഇന്‍സ്ട്രക്ടറായും നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര, മിസോറം സംസ്ഥാനങ്ങളില്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kv krishna rao
Next Story