പെട്രോള്‍-ഡീസല്‍ എക്സൈസ് തീരുവ വീണ്ടും വര്‍ധിപ്പിച്ചു
text_fieldsന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയുമാണ് തീരുവ വര്‍ധന. പുതുവര്‍ഷം പിറന്നതില്‍ പിന്നെ ഇതു മൂന്നാം തവണയാണ് സര്‍ക്കാര്‍ തീരുവ കൂട്ടുന്നത്.
കഴിഞ്ഞ മാസങ്ങളിലും അടിക്കടി തീരുവ വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അനുദിനം കുറയുന്നതിനിടെയാണിത്. ഇതുവഴി ഈ സാമ്പത്തിക വര്‍ഷം 14,000 കോടി രൂപയുടെ വരുമാന വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധനക്കമ്മിക്ക് ചെറിയ പരിഹാരം കാണാന്‍ ഈ വര്‍ധനകൊണ്ട് കഴിയും.
തിങ്കളാഴ്ച എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും കുറക്കാനിരിക്കെ തീരുവ വര്‍ധിപ്പിച്ചതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമായിരുന്ന നേരിയ ആശ്വാസവും കിട്ടാതെപോകും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ വീണ്ടും തീരുവ വര്‍ധിപ്പിക്കാനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
