Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാംദുനി കൂട്ടബലാത്സംഗ...

കാംദുനി കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ

text_fields
bookmark_border
കാംദുനി കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ
cancel

കൊല്‍ക്കത്ത: ബംഗാളിലെ കാംദുനിയില്‍ 21കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്ക് വധശിക്ഷ. കേസിലെ പ്രതികളായ മറ്റ് മൂന്നു പേരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. അന്‍സാര്‍ അലി, സെയ്ഫുള്‍ അലി, അമിന്‍ അലി എന്നിവര്‍ക്കാണ് വധശിക്ഷ. ഇമാനുവല്‍ ഇസ്‌ ലാം, ഭോല നസ്‌കര്‍, അമീനുര്‍ ഇസ്‌ ലാം എന്നിവരെ ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

രണ്ട് പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2013 ജൂൺ ഏഴിനാണ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കോളജ് വിദ്യാർഥിനിയെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തെ ഫാക്ടറിയില്‍വെച്ച് ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തി കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശനം നടത്തിയ ശേഷമാണ് സംഭവത്തിന് വാർത്താ പ്രാധാന്യം ലഭിച്ചത്. മാവോയിസ്റ്റ്, കമ്യൂണിസ്റ്റ് സംഘടനകളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന മമതയുടെ പ്രസ്താവന വിവാദത്തിനും വഴിവെച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamduni gang rape
Next Story