മുസഫർ നഗർ കലാപത്തിലെ ഇര കൂട്ടബലാത്സംഗത്തിനിരയായി
text_fieldsലഖ്നോ: 2013ലെ മുസഫർ നഗർ കലാപത്തെ തുടർന്ന് ഗ്രാമം വിട്ടുപോകേണ്ടിവന്ന 14 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശിലെ അമ്പേട്ട ഗ്രാമത്തിൽ മൂന്നു പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തിൽ മുൻ ഗ്രാമമുഖ്യൻെറ മകനും തിരിച്ചറിയാത്ത മറ്റു രണ്ടുപേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഓഫീസർ എൻ.പി സിങ് അറിയിച്ചു. സുൽഫം എന്നാണ് ഇതിൽ ഒരാളുടെ പേര്. വീടിന് പുറത്തേക്ക് പോയ പെൺകുട്ടിയെ മൂന്ന് യുവാക്കൾ ചേർന്ന് പീഡിപ്പിക്കുയായിരുന്നു എന്ന് പെൺകുട്ടിയുടെ സഹോദരനാണ് പരാതി നൽകിയത്.
പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ പെൺകുട്ടി. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച തങ്ങളെ ആക്രമിച്ചതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
കലാപത്തെ തുടർന്ന് ഭാഗ്പത് ഗ്രാമത്തിൽ നിന്നാണ് അമ്പേട്ട ഗ്രാമത്തിലേക്ക് കുടുംബത്തെ പുനരധിവസിപ്പിച്ചത്.
