അനധികൃത സ്വത്ത് സമ്പാദനക്കേസ്; ജയലളിതക്കെതിരായ വാദം കേള്‍ക്കുന്നത് മാറ്റി
text_fieldsന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കുന്നതിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി 23ലേക്ക് മാറ്റി. ഫെബ്രുവരി രണ്ടിന് നിശ്ചയിച്ചിരുന്ന വാദം കേള്‍ക്കല്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ജയലളിത നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് പി.സി. ഘോഷിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ചിന്‍െറ നടപടി. അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ മുന്‍ മുഖ്യമന്ത്രി നബാം ടുകി നല്‍കിയ ഹരജി ഫെബ്രുവരി ഒന്നിന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് വാദം മാറ്റിവെക്കാന്‍ ജയലളിത ആവശ്യപ്പെട്ടത്. ഈ ഹരജിയില്‍ വാദം കേള്‍ക്കല്‍ ദിവസങ്ങള്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ വാദം കേള്‍ക്കല്‍ മാറ്റിവെക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അതേസമയം, തന്നെ കുറ്റമുക്തയാക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കര്‍ണാടക സര്‍ക്കാറിനെതിരെ കഴിഞ്ഞ ദിവസം ജയലളിത രൂക്ഷവിമര്‍ശമുയര്‍ത്തിയിരുന്നു.
തമിഴ്നാട്ടില്‍ നടന്ന സംഭവത്തില്‍ കര്‍ണാടക എങ്ങനെയാണ് കോടതിയെ സമീപിക്കുകയെന്നും സംസ്ഥാനത്തിന്‍െറ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും അവര്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
