മുംബൈ ഭീകരാക്രമണം: ശബ്ദസാമ്പിളുകൾ വേണമെന്ന ആവശ്യം പാക് കോടതി തള്ളി
text_fieldsഇസ് ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍െറ സൂത്രധാരന്‍ സകിയുര്‍റഹ്മാന്‍ ലഖ്വിയുടെയും മറ്റ് ആറുപേരുടെയും ശബ്ദ സാമ്പ്ള്‍ തേടിയുള്ള സര്‍ക്കാറിന്‍െറ അപേക്ഷ ഇസ്ലാമാബാദ് ഹൈകോടതി തള്ളി. മുംബൈ ഭീകരാക്രമണ കേസിന്‍െറ വിചാരണക്ക് തിരിച്ചടിയാണ് ഈ നടപടി.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയ സംഭാഷണവുമായി താരതമ്യം ചെയ്ത് ഭീകരവിരുദ്ധ കോടതിയില്‍ തെളിവായി സമര്‍പ്പിക്കുന്നതിനാണ് പ്രോസിക്യൂഷന്‍ ശബ്ദ സാമ്പ്ള്‍ തേടി അപേക്ഷ നല്‍കിയത്. 2011ലും 2015ലും സമാന ഹരജി കോടതി തള്ളിയിരുന്നു. പ്രതിയുടെ ശബ്ദ സാമ്പ്ള്‍ ശേഖരിക്കുന്നതിനുള്ള നിയമം നിലവിലില്ളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 2008ലെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവരും ഭീകരരുമായുള്ള സംഭാഷണം ഇന്ത്യന്‍ ഇന്‍റലിജന്‍സ് പിടിച്ചെടുത്തുവെന്ന് പ്രോസിക്യൂഷന്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ശബ്ദ സാമ്പ്ള്‍ അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
