രാഷ്ട്രം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ; ചരിത്രമായി ഫ്രഞ്ച് സേനയുടെ പരേഡ്
text_fieldsന്യൂഡൽഹി: രാഷ്ട്രം 67ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാവിലെ പത്ത്് മണിക്ക് രാഷ്ട്രപതി പ്രണബ് മുഖർജി രാജ്പഥിൽ ദേശീയ പതാക ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പുഷ്പചക്രം അർപ്പിച്ചു.

തീവ്രവാദ ഭീഷണി നിലനില്‍ക്കെ കനത്ത സുരക്ഷയിലാണ് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ ആരംഭിച്ചത്. ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വെ ഒലാൻഡ് ആണ് മുഖ്യാതിഥി.

രാജ്യത്തിന്‍റെ സൈനികശേഷിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതി രാജ്പഥില്‍ നടന്ന പരേഡിൽ ഫ്രഞ്ച് സേനയും പങ്കെടുത്തു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡിന്‍റെ ഭാഗമാകുന്നത്.

കരസേനയുടെ ഡല്‍ഹി എരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്. ജനറല്‍ രാജന്‍ രവീന്ദ്രന്‍ ആണ് പരേഡ് നയിച്ചത്. 26 വര്‍ഷത്തിനുശേഷം കരസേനയുടെ ശ്വാനസംഘവും പരേഡില്‍ പങ്കെടുത്തു. ചരിത്രത്തിലാദ്യമായി വനിതാ സ്റ്റണ്ട് കണ്ടിജന്‍റ് പരിപാടി അവതരിപ്പിക്കും. ഇതുവരെ പുരുഷൻമാർ മാത്രമായിരുന്നു സ്റ്റണ്ട് അവതരിപ്പിച്ചിരുന്നത്. വിമൻ ഡേർഡെവിൾസ് സി.ആർ.പി.എഫ് എന്ന കണ്ടിജന്‍റിൽ 120 സൈനികരുണ്ട്.

തീവ്രവാദ ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി 50,000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

WATCH: “Dare Devils” (Motor cycle display team) at #RepublicDay Parade in Kolkata. https://t.co/gsnX7KORbl
— ANI (@ANI_news) January 26, 2016 Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
