കശ്മീരിൽ അഞ്ച് ഹർകതുൽ മുജാഹിദീൻ ഭീകരരെ അറസ്റ്റ് ചെയ്തു
text_fieldsശ്രീനഗർ: കശ്മീരിലെ സോപോർ മേഖലയിൽ ആക്രമണം നടത്താനുള്ള ഹർകതുൽ മുജാഹിദീൻ പദ്ധതി സൈന്യം പരാജയപ്പെടുത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ ബാരാമുല്ല ജില്ലയിലെ സൻഗ്രാമ മേഖലയിൽനിന്ന്, പൊലീസ് തിരയുന്ന ഹർകതുൽ മുജാഹിദീൻ ഭീകരൻ ഇശ്ഫാക് അഹ്മദ് സോഫിയെയും മറ്റു നാലുപേരെയും അറസ്റ്റ് ചെയ്തു. 52 രാഷ്ട്രീയ റൈഫിൽസ് സേനയും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇവരിൽനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
2012ൽ കശ്മീരിൽനിന്ന് ഹർകതുൽ മുജാഹിദീൻ തീവ്രവാദികളെ പൂർണമായും തുടച്ചുനീക്കിയിരുന്നു. എന്നാൽ, ഇശ്ഫാക് അഹ്മദ് സോഫി കഴിഞ്ഞ മൂന്നു വർഷമായി കശ്മീർ താഴ്വരയിൽ രഹസ്യമായി പ്രവർത്തിക്കുകയായിരുന്നുവെന്ന് വിവരം ലഭിച്ചതായും ഇതിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഇൻസ്പെക്ടർ ജനറൽ ഗരീബ് ദാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.