ഐ.എസ് ബന്ധം: ഉത്തരാഖണ്ഡിൽ ഒരാൾ കൂടി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഇസ് ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഒരാൾ കൂടി ഉത്തരാഖണ്ഡിൽ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നിന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഡൽഹിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് സ്പെഷ്യൽ സെൽ അറിയിച്ചു.
കഴിഞ്ഞ ദിവസം ഐ.എസ് ബന്ധമുള്ള നാലുപേരെ റൂർക്കിയിൽ നടത്തിയ തെരച്ചിലിൽ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അഞ്ചാമനെ കുറിച്ചുളള വിവരം സ്പെഷ്യൽ സെല്ലിന് ലഭിച്ചത്. ആദ്യം പിടികൂടിയ സംഘത്തിലെ രണ്ടുപേരെ റൂർക്കിയിൽ എത്തിച്ച് തെളിവെടുത്തിരുന്നു.
രാജ്യത്ത് പലയിടങ്ങളിലായി 14 പേരെ ഐ.എസ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നാലുപേരെ ഹൈദരാബാദിലും മറ്റുള്ളവരെ രാജസ്ഥാനിലും കര്‍ണാടകയിലും നിന്നുമാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് പലയിടത്തായി സമാന്തര സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത ശൃംഖലയാണ് അറസ്റ്റിലായതെന്ന് എന്‍.ഐ.എ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
