ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്യം ഏറ്റവും വലിയ തമാശയെന്ന് -കരൺ ജോഹർ
text_fieldsജൈപൂർ: അസഹിഷ്ണുത വിവാദത്തിൽ പങ്കുചേർന്ന് ബോളിവുഡ് സംവിധായകൻ കരൺ ജോഹറും രംഗത്തെത്തി. ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്യമുണ്ട് എന്നത് ഏറ്റവും വലിയതമാശയാണെന്ന് അദ്ദേഹം പറഞ്ഞു. ജൈപൂർ സാഹിത്യോത്സവത്തിൽ പങ്കെടുക്കവെയാണ് കരൺ ജോഹർ ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ആവിഷ്കാര സ്വാതന്ത്യം നിങ്ങളെ ജയിലിലെത്തിക്കും. വ്യക്തിപരമായ കാര്യങ്ങള്‍ പുറത്ത് പറയുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമാണിത്. ഒരു സംവിധായകനായ തനിക്കും ആവിഷ്കാര സ്വാതന്ത്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ ആമിർഖാനും ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ബി.ജെ.പിയും ശിവസേനയും ഉൾപടെയുള്ള പാർട്ടികൾ രംഗത്തുവന്നിരുന്നു.
തന്‍റെ ഭാര്യ കിരണ്‍ റാവുവിന് ഇന്ത്യയിലെ കുടുംബ സുരക്ഷയെപ്പറ്റി തന്നെ ഭയമാണെന്നും രാജ്യം വിടുന്നതിനെപ്പറ്റി അവര്‍ നിർദേശിക്കാറുണ്ടെന്നുമാണ് ആമിര്‍ പറഞ്ഞത്. എന്നാൽ താനോ തന്‍റെ ഭാര്യയോ രാജ്യം വിട്ടു പോകില്ലെന്നും ഭാവിയില്‍ പോലും പോകുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനെ അനുകൂലിച്ച് ഷാറൂഖ് ഖാനും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.