ഇന്ത്യയെ നേരിടാന്‍ പാകിസ്താന് 130 ആണവ ആയുധങ്ങളെന്ന് യു.എസ് റിപ്പോര്‍ട്ട്
text_fieldsവാഷിങ്ടണ്‍: ഇന്ത്യന്‍ ആക്രമണത്തെ തടയാന്‍ പാകിസ്താന് ഏകദേശം 110 മുതല്‍ 130വരെ ആണവ ആയുധങ്ങളുണ്ടെന്ന് യു.എസ് പ്രതിനിധിസഭാ റിപ്പോര്‍ട്ട്.
പാകിസ്താന്‍ ആണവശേഖരം വര്‍ധിപ്പിക്കുകയാണെന്നും ഇത് പാകിസ്താനെതിരെ ഇന്ത്യ സൈനികനീക്കം നടത്തുന്നത് തടയാനാണെന്നും കോണ്‍ഗ്രഷനല്‍ റിസര്‍ച് സര്‍വിസിന്‍െറ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് രണ്ട് അയല്‍ക്കാരും തമ്മിലെ ആണവപോരിന് സാധ്യതകള്‍ കൂട്ടിയെന്നും 28 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു. യു.എസ് പ്രതിനിധിസഭയുടെ സ്വതന്ത്ര ഗവേഷണവിഭാഗമാണ് കോണ്‍ഗ്രഷനല്‍ റിസര്‍ച് സര്‍വിസ്. ഈ വിഭാഗം വിവിധ മേഖലകളില്‍ ആനുകാലിക റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ യു.എസ് കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക നിലപാടായി വിലയിരുത്താറില്ല. പോള്‍ കെ. കെര്‍, മേരി ബേത് നികിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. തങ്ങളുടെ ആണവശേഖരത്തിന്‍െറ സുരക്ഷയെ സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ ഈയടുത്ത വര്‍ഷങ്ങളില്‍ പാകിസ്താന്‍ ശ്രമം നടത്തിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
