ദരിദ്രസമൂഹത്തിന് പോഷകഭക്ഷണം ഉറപ്പാക്കാന്‍ മന്ത്രിതലസമിതി ശിപാര്‍ശ
text_fieldsന്യൂഡല്‍ഹി: ദരിദ്രസമൂഹങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്താനായി ഭക്ഷ്യധാന്യങ്ങള്‍ക്കു പുറമെ പാലും മുട്ടയും പയര്‍വര്‍ഗങ്ങളും നല്‍കാന്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതലസമിതി ശിപാര്‍ശ. ഇതിന്‍ പ്രകാരം രാജ്യത്തെ ശിശുമന്ദിരങ്ങള്‍, അഭയകേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, വിദ്യാര്‍ഥി ഹോസ്റ്റലുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പോഷകാഹാരം ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളണം. ഓരോ സംസ്ഥാനങ്ങളിലെയും വനിതാ-ശിശുക്ഷേമ സമിതി, സാമൂഹിക ക്ഷേമ മന്ത്രാലയം എന്നിവയുമായി കൂടിയാലോചിച്ചാണ് ഗുണഭോക്താക്കളെ തീരുമാനിക്കുകയെന്ന് മന്ത്രി രാംവിലാസ് പാസ്വാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തമിഴ്നാട് ഒഴികെ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഭക്ഷ്യസുരക്ഷാ പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കാന്‍ സജ്ജമാണ്. രാജ്യത്തെ 24.99 കോടി റേഷന്‍ കാര്‍ഡുകളുള്ളതില്‍ 97 ശതമാനം ഡിജിറ്റല്‍വത്കരണം പുര്‍ത്തിയായി.10.10 കോടി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചു. ഭക്ഷ്യധാന്യങ്ങളുടെ ചരക്കു ഗതാഗത, കൈകാര്യ ചെലവിന്‍െറ അമ്പതു ശതമാനം കേന്ദ്രം വഹിക്കാന്‍ തീരുമാനിച്ചെന്നും ഇതുമൂലം ഗുണഭോക്താക്കള്‍ക്ക് അധികഭാരം ഉണ്ടാവില്ളെന്നും മന്ത്രി പറഞ്ഞു.
എഫ്.സി.ഐ ഗോഡൗണുകളെ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. എഫ്.സി.ഐ ഉടമസ്ഥതയിലുള്ള ഗോഡൗണുകള്‍ മേയ്മാസത്തിലും സ്വകാര്യ ഉടമസ്ഥതയിലുള്ള ഗോഡൗണുകള്‍ ഈ വര്‍ഷം അവസാനത്തോടെയും ഓണ്‍ലൈന്‍വത്കരിക്കും. ധാന്യങ്ങള്‍ വഴിതിരിച്ചുവിടുന്നതു സംബന്ധിച്ച പരാതികള്‍ക്ക് ഇതോടെ പരിഹാരം കാണാനാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.