Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിൽ ഐ.ബി.എം ജീവനക്കാരിയുടെ മരണം: പ്രതി പിടിയിൽ

text_fields
bookmark_border
ബംഗളൂരുവിൽ ഐ.ബി.എം  ജീവനക്കാരിയുടെ മരണം: പ്രതി പിടിയിൽ
cancel

ബംഗളൂരു: പണത്തിനു വേണ്ടി ഐ.ബി.എം ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. 31 കാരിയായ കുസും സിംഗ്ല കൊല്ലപ്പെട്ട കേസിലാണ് ഹരിയാനായിൽ നിന്നുള്ള സുഖ്ബീർ സിങിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ലാപ്ടോപ് കേബിൾ കഴുത്തിൽ മുറുക്കി ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇന്ന് രാവിലെ പിടികൂടിയത്. ഫോൺരേഖകളും സോഷ്യൽമീഡിയ പോസ്റ്റുകളും വഴിയാണ് പ്രതിയുടെ വാസസ്ഥലം പൊലിസ് കണ്ടെത്തിയത്.

മൂന്ന് മാസം മുമ്പ്  സോഷ്യൽമീഡിയയിലൂടെയാണ് യുവതിയും ഇയാളും പരിചയത്തിലായത്. ഇയാൾ യുവതിക്ക് റിക്വസ്റ്റ് അയക്കുകയായിരുന്നു. തുടർന്ന് പരിചയത്തിലായ ഇരുവരും ഫോൺ നമ്പർ കൈമാറുകയും ചെയ്തു. ചൊവ്വാഴ്ച നേരിട്ട് കാണുന്നതിനായി ഇയാളെ യുവതി ക്ഷണിക്കുകയായിരുന്നു. ഇവരുടെ റൂമിലെത്തിയ പ്രതി യുവതിയോട് 50,000 രൂപ ആവശ്യപ്പെട്ടു. പിന്നീട് ഇയാളിത് 5,000 രൂപയാക്കി കുറച്ചു. എന്നാൽ പണം കൊടുക്കാൻ യുവതി തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് വഴക്കുണ്ടാവുകയും സമീപത്തെ ലാപ്ടോപ് കേബിൾ ഉപയോഗിച്ച് ഇയാൾ യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story