ദലിതര്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നു; അക്രമികള്‍ക്ക് ശിക്ഷയുമില്ല
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് ദലിതുകള്‍ക്കെതിരായ അതിക്രമം അടിക്കടി വര്‍ധിക്കുന്നു. കൊലപാതകം, ശാരീരിക ഉപദ്രവം, ലൈംഗിക അതിക്രമം എന്നിവ വര്‍ഷംതോറും വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ, പട്ടിക ജാതി-വര്‍ഗങ്ങള്‍ക്കുള്ള ദേശീയ കമീഷന്‍ എന്നിവ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. 1991- 2014 കാലത്ത് 25 വര്‍ഷത്തിനകം 13,766 ദലിതരാണ് കൊല്ലപ്പെട്ടത്. 2014ല്‍ മാത്രം 2233 ദലിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. 744 പേര്‍ കൊല്ലപ്പെട്ടു. 755 പേരെ തട്ടിക്കൊണ്ടുപോയി. കൊള്ള, ഭൂമി അപഹരണം തുടങ്ങിയ കുറ്റകൃത്യങ്ങളിലും വന്‍ വര്‍ധനയാണ്. ഈ അക്രമങ്ങള്‍ക്കെല്ലാം പുറമെ കേസന്വേഷിക്കുന്നവരും ജാതിവിവേചനത്തോടെ നിയമത്തെ നയിക്കുന്നതിനാല്‍ കുറ്റംചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നത് വല്ലപ്പോഴുമാണെന്ന് കണക്കിലുണ്ട്. 25 വര്‍ഷത്തെ ആറര ലക്ഷത്തോളം കേസുകളില്‍ നടത്തിയ പഠനത്തില്‍ മൂന്നു ശതമാനം കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
