അമിത് ഷാക്ക് രണ്ടാമൂഴം: തെരഞ്ഞെടുപ്പു നടപടി തുടങ്ങി
text_fields
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ അമിത് ഷാക്ക് രണ്ടാമൂഴം ലഭിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കെ ബി.ജെ.പി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. ഷായുടെ കാലാവധി ഈ മാസം 23ന് അവസാനിക്കാനിരിക്കെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ബി.ജെ.പി വിജ്ഞാപനം പുറപ്പെടുവിച്ചു. അധ്യക്ഷപദത്തിലേക്ക് ഈ മാസം 24ന് രാവിലെ 10 മുതല്‍ ഒരു മണി വരെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുമെന്ന് ബി.ജെ.പി കേന്ദ്ര കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. പത്രികകളുടെ പരിശോധനക്കും പിന്‍വലിക്കലിനുമുള്ള സമയം അന്നേ ദിവസം ഉച്ചക്ക് ഒരു മണി മുതല്‍ ഒന്നര വരെയാണ്. തുടര്‍ന്ന് വോട്ടെടുപ്പ് ആവശ്യമായി വന്നാല്‍ 25ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണിവരെയായിരിക്കും സമയമെന്നും വരണാധികാരി അവിനാഷ് ഖന്ന അറിയിച്ചു.
രണ്ടു വര്‍ഷമാണ് അധ്യക്ഷന്‍െറ കാലാവധി. നേരത്തേ അധ്യക്ഷനായിരുന്ന രാജ്നാഥ് സിങ് കേന്ദ്രമന്ത്രിയായതിനെ തുടര്‍ന്നാണ് പൊതു തെരഞ്ഞെടുപ്പില്‍ മോദിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അമിത് ഷാക്ക് പദവി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
