Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസഫര്‍ നഗര്‍ കലാപം: ബി.ജെ.പി എം.എല്‍.എ കീഴടങ്ങി

text_fields
bookmark_border

മുസഫര്‍നഗര്‍: 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് കോടതിയില്‍ കീഴടങ്ങിയ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന് ജാമ്യം.  സമന്‍സ് അയച്ചതിനെ തുടര്‍ന്നാണ് സംഗീത് സോം കീഴടങ്ങിയത്. 20,000 രൂപ ബോണ്ട് കെട്ടിവെച്ചതിനെ തുടര്‍ന്ന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സീതാറാം ജാമ്യം നല്‍കി. കേസ് ജനുവരി 23 ലേക്ക് മാറ്റി. ഇതേ കേസില്‍ കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബാലിയാന്‍, ബി.ജെ.പി എം.എല്‍.എ സുരേഷ് റാണ, എം.പി. ഭാരതേന്ദു സിങ് എന്നിവരും മറ്റ് നാലുപേരും കോടതിയില്‍ ഹാജരായിരുന്നു.നിരോധാജ്ഞ ലംഘിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളിലാണ് സംഗീത് സോമിനും മറ്റ് ആറ് പേര്‍ക്കുമെതിരെ കേസെടുത്തത്.
നന്ദാല മദോര്‍ മഹാപഞ്ചായത്ത് യോഗത്തില്‍ പങ്കെടുത്ത സംഗീത് സോം കലാപത്തിന് പ്രേരിപ്പിച്ചതായാണ് ആരോപണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story