മേക് മൈ ട്രിപ് 75 കോടി നികുതിവെട്ടിപ്പ് നടത്തിയെന്ന്
text_fieldsന്യൂഡല്‍ഹി: 75 കോടി രൂപയുടെ സേവനനികുതി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മേക് മൈ ട്രിപ്പിനെതിരെ സെന്‍ട്രല്‍ എക്സൈസ് ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് ജനറല്‍ കേസെടുത്തു. ഉപഭോക്താക്കളില്‍നിന്ന് സേവനനികുതിയെന്ന പേരില്‍ പിരിച്ച തുക സര്‍ക്കാറിലേക്കടച്ചില്ളെന്നാണ് കേസ്.അന്വേഷണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തതിനുശേഷം വിട്ടയക്കുകയും ചെയ്തു. എന്നാല്‍, സേവനനികുതിയുമായി ബന്ധപ്പെട്ട കേസ് ഏതൊരു വ്യവസായവുമായും സ്വാഭാവികമായി വരാന്‍ സാധ്യതയുള്ള പ്രശ്നമാണെന്നും അത് എല്ലാ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളേയും ബാധിക്കുമെന്നും കമ്പനിവക്താവ് പറഞ്ഞു. തങ്ങള്‍ നീതിയിലും സുതാര്യതയിലും വിശ്വസിക്കുന്നവരും രാജ്യത്തെ നിയമത്തെ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് സംസ്കാരം പിന്തുടരുന്നവരുമാണ്. അന്വേഷണത്തിന് പൂര്‍ണ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
