Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധിവര്‍ഷം; കേന്ദ്ര ബജറ്റ് 29ന്

text_fields
bookmark_border
അധിവര്‍ഷം; കേന്ദ്ര ബജറ്റ് 29ന്
cancel

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അടുത്ത മാസം 29ന് ലോക്സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കും. പതിവനുസരിച്ച് ഫെബ്രുവരിയിലെ അവസാന ദിവസമാണ് ബജറ്റ്. 2016 അധിവര്‍ഷമായതിനാല്‍ നാലു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതുപോലെ, 29നാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

റെയില്‍വേ ബജറ്റ് 26നായിരിക്കും. അന്നുതന്നെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും പാര്‍ലമെന്‍റില്‍ വെക്കും. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള കര്‍മരേഖ കൂടിയായിരിക്കും ബജറ്റെന്ന് ധനസഹമന്ത്രി ജയന്ത് സിന്‍ഹ ഇന്ത്യ-കൊറിയ വ്യവസായ സമ്മേളനത്തില്‍ പറഞ്ഞു. ബജറ്റ് തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. വിവിധ മേഖലകളില്‍നിന്നുള്ള പ്രതിനിധികളുമായി ധനമന്ത്രി തുടര്‍ച്ചയായ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തി അഭിപ്രായം ക്രോഡീകരിക്കുകയാണ്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story