ഇന്ത്യാ-പാക് വിദേശകാര്യ സെക്രട്ടറിതല ചർച്ച മാറ്റിവെച്ചു
text_fields
ന്യൂഡൽഹി: നാളെ നടത്താൻ നിശ്ചയിച്ച ഇന്ത്യാ-പാക് വിദേശകാര്യ സെക്രട്ടറിതല ചർച്ച മാറ്റിവെക്കാൻ തീരുമാനം. പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ച മാറ്റിവെക്കുന്നത്. ചർച്ചയുടെ പുതിയ തിയതി ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷം പിന്നീട് തീരുമാനിക്കുമെന്നും പാക് വിദേശകാര്യ വക്താവ് അറിയിച്ചു. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസ്ഊദ് അസ്ഹറിന്റെ അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
പത്താൻകോട്ട് ഭീകരാക്രമണവുമായി സൂത്രധാരനെന്ന് കരുതുന്ന മസ്ഊദ് അസ്ഹറിനെ അറസ്റ്റ് ചെയ്തതായി പാക്മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ ജന്മദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിദേശകാര്യ സെക്രട്ടറിമാരുടെ ചർച്ച നടത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.