കശുവണ്ടി ഫാക്ടറി കേസ്: കോടതിയലക്ഷ്യ ഹരജി തള്ളി
text_fields
ന്യൂഡല്‍ഹി: കാപെക്സിന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുനല്‍കിയ കശുവണ്ടി ഫാക്ടറികള്‍ തിരികെ നല്‍കണമെന്ന വിധി പാലിക്കാത്തതിന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി തള്ളി. വിധി മറികടക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സര്‍ക്കാര്‍ പാസാക്കിയ നിയമഭേദഗതി ചോദ്യംചെയ്ത് പുതിയ ഹരജി സമര്‍പ്പിച്ചിരിക്കെ കോടതിയലക്ഷ്യക്കേസ് തുടരുന്നതില്‍ അര്‍ഥമില്ളെന്ന് ജസ്റ്റിസുമാരായ രഞ്ജിത് ഗൊഗോയി, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതി ഉത്തരവ് മറികടക്കാനുണ്ടാക്കിയ നിയമഭേദഗതിയെ ഇതേ ബെഞ്ച് നേരത്തേ വിമര്‍ശിച്ചിരുന്നു. ഭേദഗതി ചോദ്യംചെയ്യാന്‍ കമ്പനി വൈകിയത് എന്തേ എന്നും കോടതി ചോദിച്ചു.
സര്‍ക്കാര്‍ കാപെക്സിനു കൈമാറിയ 10 ഫാക്ടറികള്‍ രണ്ടു മാസത്തിനകം തിരിച്ചുനല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീംകോടതി വിധിച്ചത്. ഇതു പാലിച്ചില്ളെന്നു കാണിച്ച് കൊല്ലത്തെ രാജശ്രീ, രാജ്മോഹന്‍ കാഷ്യൂ കമ്പനികളാണ് കോടതിയെ സമീപിച്ചത്.
ചീഫ് സെക്രട്ടറിക്കു പുറമെ വ്യവസായ വകുപ്പ് അഡീ. ഡയറക്ടര്‍ കെ. സുധീര്‍, കാപെക്സ് എം.ഡി ആര്‍. ജയചന്ദ്രന്‍ എന്നിവരെയും പ്രതിചേര്‍ത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
