നിരോധം നീക്കില്ല; പൊങ്കല്‍ ഉല്‍സവ നാളില്‍ ജെല്ലിക്കെട്ട് പാടില്ല -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധം എടുത്തുകളയാനാവില്ളെന്നും തമിഴ്നാട്ടില്‍ ഈ ഉല്‍സവ കാലത്ത് ജെല്ലിക്കെട്ട് പാടില്ളെന്നും വീണ്ടും സുപ്രീംകോടതിയുടെ താക്കീത്. ജെല്ലിക്കെട്ട് നിരോധിച്ച് കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ പൊങ്കല്‍ ഉല്‍സവ നാളുകളായ ജനുവരി 14,15,16 ദിവസങ്ങളില്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതി വീണ്ടും കര്‍ക്കശ സ്വരത്തില്‍ പറഞ്ഞത്. കാളകളെ ക്രൂരമായി പീഡിപ്പിക്കുന്ന ഉല്‍സവത്തിനെതിരെ മൃഗക്ഷേമ ബോര്‍ഡും മൃഗസ്നേഹികളും നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു നേരത്തെ ഇത് നിരോധിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. നാലു വര്‍ഷമായി നിലനിന്നിരുന്ന ജെല്ലിക്കെട്ട് നിരോധം നരേന്ദ്ര മോഡി സര്‍ക്കാര്‍ ജനുവരി എട്ടിന് നീക്കിയിരുന്നു. എന്നാല്‍, നിരോധം കൊണ്ടു വന്ന സുപ്രീംകോടതി വിധിക്കെതിരെ നിരവധി പ്രതിഷേധങ്ങളും ഉയര്‍ന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
