Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുഷമ സ്വരാജുമായി...

സുഷമ സ്വരാജുമായി സിറിയന്‍ ഉപപ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

text_fields
bookmark_border
സുഷമ സ്വരാജുമായി സിറിയന്‍ ഉപപ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
cancel

ന്യൂഡല്‍ഹി: നാലു ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനത്തെിയ സിറിയന്‍ ഉപപ്രധാനമന്ത്രി വലീദ് അല്‍മുഅല്ലിം വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി.
തിങ്കളാഴ്ചയാണ് അദ്ദേഹം തലസ്ഥാനത്തത്തെിയത്. യുദ്ധകലുഷിതമായ സിറിയയില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിന് യു.എന്‍ പുതിയ നീക്കം നടത്തുന്നതിനിടെ, ഉപപ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെയും അദ്ദേഹം കാണുന്നുണ്ട്. സിറിയയുടെ ഭാവിയെക്കുറിച്ച് ഈ മാസം 25ന് ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സൗഹൃദരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് സന്ദര്‍ശനം.
സിറിയന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ സൈനിക പങ്ക് ഉണ്ടാകില്ല. സിറിയയില്‍ ഭരണമാറ്റത്തിന് സൈനികശക്തി ഉപയോഗിക്കുന്നതിന് ഇന്ത്യ എതിരാണ്. സമാധാനം പുന$സ്ഥാപിക്കുന്നതിന് ഒത്തുതീര്‍പ്പുചര്‍ച്ചകളാണ് നടക്കേണ്ടതെന്നും മറ്റൊരു രാജ്യത്തിനുമേല്‍ സൈനികശക്തി ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നില്ളെന്നുമാണ് ഇന്ത്യന്‍ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma Swaraj
Next Story