ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിക്കുന്നു
text_fieldsന്യൂഡല്‍ഹി: റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നവരുടെ എണ്ണം ഭയാനകമാംവിധം ഉയരുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് പരീക്ഷ ശാസ്ത്രീയമായി പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കമ്പ്യൂട്ടര്‍വത്കൃത ടെസ്റ്റ് നടത്തിയ ശേഷം മാത്രം ലൈസന്‍സ് നല്‍കുന്ന രീതി താമസിയാതെ രാജ്യവ്യാപകമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചു. ലോകത്ത് ഏറ്റവുമെളുപ്പം ലൈസന്‍സ് നേടാന്‍ പറ്റുന്ന രാജ്യം ഇന്ത്യയാണ്. ദേശീയ പാതയില്‍ സ്ഥിരമായി അപകടം നടക്കുന്ന 726 സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ആ ഭാഗങ്ങളിലെ റോഡിന്‍െറ പ്രശ്നം പരിഹരിക്കാന്‍ 11,000 കോടി രൂപ ചെലവിടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പാതകളിലെയും നഗരസഭാ റോഡുകളിലെയും സ്ഥിരം അപകടമേഖല പൊതുജനങ്ങളും അധികൃതരും ചേര്‍ന്ന് കേന്ദ്രത്തെ അറിയിക്കണമെന്നും ഇതിനായി വെബ്സൈറ്റ് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാന റോഡുകളെല്ലാം സിമന്‍റും കോണ്‍ക്രീറ്റും ചേര്‍ത്ത് നിര്‍മിക്കും. അപകടം പതിവായ ബദരീനാഥ്, കേദാര്‍നാഥ് പാതയില്‍ മണ്ണിടിച്ചില്‍ ഇല്ലാത്ത രീതിയില്‍ അലൈന്‍മെന്‍റ് ക്രമീകരിച്ചിട്ടുണ്ട്. അപകടം തടയാനുള്ള മുന്‍കരുതല്‍ ഉറപ്പാക്കുന്നതിന് വാഹന നിര്‍മാതാക്കളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും, മാധ്യമപ്രവര്‍ത്തകരുടെയും യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യും. റോഡ് നിര്‍മാണത്തിന് മരങ്ങള്‍ മുറിച്ചുനീക്കുന്നത് ഒഴിവാക്കി വേരോടെ പറിച്ചുനടുന്ന സാങ്കേതികവിദ്യ നടപ്പാക്കും.
അപകടത്തില്‍ സഹായിക്കുന്നവരെ ഉപദ്രവിക്കുന്നത് തടയാന്‍ കേന്ദ്രമന്ത്രിയുടെ ഉത്തരവ്
ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ പരിക്കേറ്റവരെ സഹായിക്കുന്ന നന്മയുടെ ആള്‍രൂപങ്ങളെ പൊലീസ് ശല്യപ്പെടുത്തുന്നത് തടഞ്ഞ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉത്തരവ്. രക്ഷിച്ചവരെ ശിക്ഷിക്കുന്നരീതി ഇനി ഉണ്ടാവില്ളെന്നും അപകടത്തില്‍പെട്ടവരെ സഹായിക്കാന്‍ ആരും അമാന്തിക്കരുതെന്നും റോഡ് സുരക്ഷാ വാരാചരണത്തിന്‍െറ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ഒരു കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
