ഐ.ഐ.ടി ഉന്നത വിജയി അമേരിക്കയില്‍ തൂങ്ങിമരിച്ച നിലയില്‍
text_fieldsഹൈദരാബാദ്: ഐ.ഐ.ടി ഉന്നത വിജയി അമേരിക്കയില്‍ തൂങ്ങിമരിച്ച നിലയില്‍. അമേരിക്കയിലെ നോര്‍ത് കരോലൈന യൂനിവേഴ്സിറ്റിയില്‍ എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ശിവ കരണിനെയാണ് വ്യാഴാഴ്ച ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മുന്‍ വിദ്യാര്‍ഥിയായ ശിവ കരണ്‍ ആറു മാസം മുമ്പാണ് തുടര്‍പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. നോര്‍ത് അമേരിക്കയിലെ തെലുങ്ക് അസോസിയേഷനാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാ നിയമസഹായങ്ങളും നല്‍കുമെന്നും അസോസിയേഷന് പ്രസിഡന്റ് ചൗധരി ചമ്പാല പറഞ്ഞു. അവസാന സെമസ്റ്റര്‍ പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞതാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് അമ്മാവന് ശിവപ്രസാദ് പറഞ്ഞു. ഹൈദരാബാദ് ഐ.ഐ.ടിയില്‍ നിന്ന് ഉന്നത മാര്‍ക്കോടെയാണ് കരണ്‍ ബിരുദം നേടിയത്.
കരണിന്െറ പിതാവ് ശിവകുമാര്‍ തെലങ്കാന ആരോഗ്യ വകുപ്പിലാണ് ജോലി ചെയ്യുന്നത.് മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
