Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിറിനെ 'ഒറ്റുകാരൻ' എന്ന് വിളിച്ചിട്ടില്ല -മനോജ് തിവാരി

text_fields
bookmark_border
ആമിറിനെ ഒറ്റുകാരൻ എന്ന് വിളിച്ചിട്ടില്ല -മനോജ് തിവാരി
cancel

ന്യൂഡൽഹി: നടൻ ആമിർ ഖാനെ ഒറ്റുകാരൻ  എന്ന് വിളിച്ചിട്ടില്ലെന്ന് ബി.ജെ.പി എം.പി മനോജ് തിവാരി. താനൊരിക്കലും ആമിറിനെ കുറിച്ച് അത്തരത്തിൽ പരാമർശം നടത്തിയിട്ടില്ല. ഇനി നടത്തുകയുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ തിവാരി ആമിറിനെ ഒറ്റുകാരൻ എന്നു വിളിച്ചതായി കഴിഞ്ഞ ദിവസം പത്രങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി തിവാരി രംഗത്തെത്തിയത്.

തെറ്റായ വാർത്ത നൽകിയ പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ തേജോവധം ചെയ്യാനാണ് ഇത്തരം വാർത്തകൾ പുറത്തുവിടുന്നതെന്നും തിവാരി കൂട്ടിച്ചേർത്തു.

ആമിർഖാനെ ടൂറിസം അംബാസഡർ പദവിയിൽ നിന്ന് മാറ്റിയതിനെ കുറിച്ചുള്ള ചർച്ചക്കിടെ വെള്ളിയാഴ്ച നടന്ന പാർട്ടിയുടെ പാർലമെൻററി സ്റ്റാൻഡിങ് കമ്മറ്റി യോഗത്തിൽ തിവാരി നടനെ ഒറ്റുകാരനെന്ന് വിളിച്ചതായി വാർത്തകൾ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. ആമിറിനെ ഇൻക്രീഡിബ്ൾ ഇന്ത്യയിൽ നിന്ന് മാറ്റിയത് നന്നായി. അദ്ദേഹം ഒറ്റുകാരനാണെന്ന് തിവാരി പറഞ്ഞെന്നായിരുന്നു വാർത്തകൾ. ഇതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story