Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വ്യോമ-റോഡ് ഗതാഗതം തടസപ്പെട്ടു
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് മൂലം വ്യോമ ഗതാഗതവും റോഡ് ഗതാഗതവും തടസപ്പെട്ടു. മഞ്ഞ് മൂലം എയർപോർട്ടിലെ റൺവെയിൽ 75 മീറ്ററിനപ്പുറത്തേക്ക് കാണാൻ സാധിക്കുന്നില്ല. ഇതേ തുടർന്ന് പല വിമാനങ്ങളും റദ്ദാക്കുകയും രണ്ടു വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. പുലര്‍ച്ചെ അഞ്ചു മണിക്ക് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
മൂടൽമഞ്ഞ് തലസ്ഥാന നഗരിയിലെ റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. റോഡിൽ പൊലീസ് കനത്ത വാഹന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ പെയ്യുന്ന ചാറ്റൽ മഴ ഗതാഗതം കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
