പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കി
text_fieldsന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍െറ പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതായി ഇരുമന്ത്രാലയങ്ങളുടെയും ചുമതല വഹിക്കുന്ന മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. പ്രവാസി വകുപ്പിന്‍െറ പ്രധാന പ്രവര്‍ത്തനം നടക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിലൂടെയാണെന്ന് മനസ്സിലാക്കിയതിനാലാണ് നടപടിക്ക് ശിപാര്‍ശ ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസി ഇന്ത്യക്കാരുമായുള്ള സര്‍ക്കാര്‍ ഇടപെടല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് രൂപവത്കരിച്ച വകുപ്പ് 12 വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് വിദേശകാര്യവകുപ്പില്‍ ലയിപ്പിക്കുന്നത്. ചെറിയ സര്‍ക്കാര്‍, മെച്ചപ്പെട്ട ഭരണം എന്ന നയത്തിന്‍െറ ഭാഗമായാണ് നടപടിയെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ലയന നടപടി നേരത്തേ തുടങ്ങിയിരുന്നുവെന്നും പ്രവാസി സമൂഹത്തിന്‍െറ ആവശ്യമുള്‍ക്കൊണ്ട് മന്ത്രി സുഷമതന്നെ നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നടപടി ലളിതമാക്കാനും കാലതാമസം ഒഴിവാക്കാനും ഇത് സഹായിക്കും. പ്രവാസി ഭാരതീയ ദിവസ് ഇത്തവണ ജനുവരി ഒമ്പതിന് നടക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
