Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഹബൂബ മുഫ്തി ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും
text_fieldsbookmark_border
കശ്മീർ: അന്തരിച്ച മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍റെ മകളും പി.ഡി.പി പ്രസിഡന്‍റുമായ മെഹബൂബ മുഫ്തി അടുത്ത ജമ്മു കശ്മീർ മുഖ്യമന്ത്രി ആകും. തിങ്കളാഴ്ചയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ അനന്ത്നാഗ് മണ്ഡലത്തിൽ നിന്നുള്ള എം.പിയായ മെഹബൂബ സംസ്ഥാനത്തെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായിരിക്കും.
പി.ഡി.പിയും ബി.ജെ.പിയും ഇതു സംബന്ധിച്ച് സമവായത്തിലെത്തിയിരുന്നു. മുഫ്തി എയിംസില്‍ ചികിത്സയിലായിരിക്കെ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സഈദിന്‍റെ മകള്‍ മെഹബൂബയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് യുക്തിസഹമായ കാര്യമെന്ന് ബി.ജെ.പി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
