Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയര്‍ ഇന്ത്യ...

എയര്‍ ഇന്ത്യ വിമാനത്തിന്‍െറ ടയര്‍ പൊട്ടി; യാത്രക്കാരെ സുരക്ഷിതരായി ഇറക്കി

text_fields
bookmark_border
എയര്‍ ഇന്ത്യ വിമാനത്തിന്‍െറ ടയര്‍ പൊട്ടി; യാത്രക്കാരെ സുരക്ഷിതരായി ഇറക്കി
cancel


ഭോപാല്‍: ഡല്‍ഹിയില്‍നിന്ന് 95 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനം ഇറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ഭോപാലിലെ രാജാ ഭോജ് വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് സ്റ്റേഷന്‍ മാനേജര്‍ പി. കുജൂര്‍ പറഞ്ഞു. വിമാനം ഇറക്കുന്നതിനിടെ ഒരു ടയറിന്‍െറ സമ്മര്‍ദം കുറയുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യാ വക്താവ് പറഞ്ഞു.  
രാവിലെ 7.50 ന് തിരിച്ചു ഡല്‍ഹിയിലേക്ക് പോകേണ്ട വിമാനം ടയര്‍ അറ്റകുറ്റപ്പണി നടത്തി വൈകീട്ട് അഞ്ചോടെയാണ് തിരിച്ചുപോയത്.
പുതിയ ടയര്‍ ഡല്‍ഹിയില്‍നിന്ന് മറ്റൊരു വിമാനത്തില്‍ എത്തിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india
Next Story