മുപ്പതുകാരിലെ മികച്ചവര്‍: ഫോര്‍ബ്സ് പട്ടികയില്‍ 45 ഇന്ത്യക്കാര്‍
text_fieldsന്യൂയോര്‍ക്: വ്യത്യസ്ത മേഖലകളില്‍ അമേരിക്കയില്‍ മികച്ച നേട്ടം കൈവരിച്ച 30 വയസ്സില്‍ താഴെയുള്ളവരുടെ ഫോര്‍ബ്സ് പട്ടികയില്‍ 45 ഇന്ത്യക്കാര്‍. 600 പേരുടെ പട്ടികയാണ് ഫോര്‍ബ്സ് പ്രസിദ്ധീകരിച്ചത്. ഉപഭോക്തൃ സാങ്കേതികവിദ്യ, വിദ്യാഭ്യാസം, മാധ്യമങ്ങള്‍, വ്യവസായം, നിയമം, സാമൂഹിക സംരംഭങ്ങള്‍, ശാസ്ത്രം, കല തുടങ്ങിയ 20 മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരാണ് പട്ടികയില്‍.
ഉപഭോക്തൃ സാങ്കേതികവിദ്യാ മേഖലയില്‍ ഒയോ റൂംസ് സ്ഥാപകനും സി.ഇ.ഒയുമായ 22കാരന്‍ റിതേഷ് അഗര്‍വാള്‍ പട്ടികയിലത്തെി. 2200 ചെറുകിട ഹോട്ടലുകളുടെ ശൃംഖലയാണ് ഒയോ റൂംസ്. നല്ല ഭക്ഷണം കണ്ടത്തെി ഓര്‍ഡര്‍ നല്‍കാനും പെട്ടെന്ന് ലഭിക്കാനും സഹായിക്കുന്ന സ്പ്രിങ് എന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ സ്ഥാപകരായ ഗഗന്‍ ബിയാനി, നീരജ് ബെറി, ആല്‍ഫബെറ്റിന്‍െറ ഗൂഗ്ള്‍ എക്സ് സംരംഭത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായ 25 കാരി കരിഷ്മ ഷാ, ഹോളിവുഡ്, വിനോദം മേഖലയില്‍ ലിലി സിങ് എന്നിവരും ഇടം നേടി.
സിറ്റി ഗ്രൂപ് വൈസ് പ്രസിഡന്‍റ് നിള ദാസ്, വൈകിങ് ഗ്ളോബല്‍ ഇന്‍വെസ്റ്റേഴ്സിലെ നിക്ഷേപ വിദഗ്ധ ദിവ്യ നെട്ടിമി, ഹെഡ്ജ് ഫണ്ട് മിലേനിയം മാനേജ്മെന്‍റിലെ സീനിയര്‍ അനലിസ്റ്റ്, കാക്സ്ടണ്‍ അസോസിയേറ്റ്സിലെ ഇന്‍വെസ്റ്റ്മെന്‍റ് അനലിസ്റ്റ് നീല്‍ റായ് എന്നിവരും പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
