പ്രതിരോധരംഗത്ത് തദ്ദേശീയനിര്‍മാണം രാജ്യത്തിന് അത്യാവശ്യം –നരേന്ദ്ര മോദി
text_fieldsബംഗളൂരു: സുരക്ഷാ മേഖലയില്‍ സ്വയംപര്യാപ്തമാകുന്നതിന് പ്രതിരോധരംഗത്ത് തദ്ദേശീയ നിര്‍മാണത്തില്‍ രാജ്യം ശ്രദ്ധയൂന്നണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനിക ആവശ്യത്തിനനുസൃതമായി സുരക്ഷാ മേഖലയില്‍ രാജ്യം സ്വയംപര്യാപ്തമാവുകയാണെങ്കില്‍ നമുക്ക് സ്വന്തമായി ആയുധങ്ങള്‍ നിര്‍മിക്കാനാകും. രാജ്യത്തെ ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും പ്രതിരോധ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള തുംകൂരുവില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്‍െറ (എച്ച്.എ.എല്‍) പുതിയ ഹെലികോപ്ടര്‍ നിര്‍മാണ കേന്ദ്രത്തിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യന്‍ വ്യോമസേന രാജ്യത്തിനുവേണ്ടി എന്ത് ത്യാഗം സഹിക്കാനും സന്നദ്ധമാണ്. എന്നാല്‍, അവരുടെ പക്കലുള്ള ആയുധങ്ങളും ഉപകരണങ്ങളും ലോകത്തിലെ ഏറ്റവും മികവുറ്റതാക്കേണ്ട സമയം ആസന്നമായിരിക്കുന്നു. ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചെലവേറിയതാണ്. കോടിക്കണക്കിന് രൂപയാണ് ഇതിനുവേണ്ടി രാജ്യം മുടക്കുന്നത്. സേനയെ സജ്ജമാക്കുന്നതിനായി മറ്റു രാജ്യങ്ങളില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നു. കോടികള്‍ മുടക്കിയിട്ടും അത്യാധുനിക സാങ്കേതിക ഉപകരങ്ങള്‍ രാജ്യത്തിന് ലഭിക്കുന്നില്ല. 15 വര്‍ഷത്തിനുള്ളില്‍ എച്ച്.എ.എല്ലിന് 600 ഹെലികോപ്ടറുകള്‍ നിര്‍മിക്കാനാകുമെന്നും മോദി പറഞ്ഞു. തുംകൂരു ജില്ലയിലേക്ക് വലിയ നിക്ഷേപം കൊണ്ടുവരുന്നതാണ് പദ്ധതി. 4000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കും. 5000 കോടി രൂപ മുതല്‍മുടക്കില്‍ 610 ഏക്കറിലാണ് നിര്‍മാണ പ്ളാന്‍റ് സ്ഥാപിക്കുന്നത്. ഹെലികോപ്ടര്‍ വിഭാഗത്തില്‍ രാജ്യത്തിന്‍െറ വ്യോമയാന ശേഷിക്ക് കരുത്തുപകരുന്നതാണ് നിര്‍മാണ പ്ളാന്‍െറന്ന് എച്ച്.എ.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുവര്‍ണ രാജു പറഞ്ഞു. 2018ഓടെ പ്ളാന്‍റിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളാകും ആദ്യഘട്ടത്തില്‍ നിര്‍മിക്കുകയെന്നും അദ്ദേഹം വ്യക്താമാക്കി.
മോദിയുടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് യുവാവ് എടുത്തുചാടി
മൈസൂരു: കര്‍ണാടകയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിനുനേരെ ഒരാള്‍ എടുത്തുചാടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞദിവസം മൈസൂരുവിലാണ് സംഭവം.
ഇവിടെ പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മോദിയുടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് ഒരു ജങ്ഷനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ ഒരാള്‍ എടുത്തുചാടുകയായിരുന്നു. ഉടന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചുമാറ്റി. തുടര്‍ന്ന്, ചോദ്യംചെയ്യാനായി മറ്റൊരുസ്ഥലത്തേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രിയെ ആക്രമിക്കുകയായിരുന്നില്ല ഇയാളുടെ ലക്ഷ്യമെന്ന് കര്‍ണാടക ഡി.ജി ആന്‍ഡ് ഐ.ജി.പി ഓംപ്രകാശ് പറഞ്ഞു. ഇയാളില്‍നിന്ന് ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്. അതിലെന്തായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
