Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീവ്രവാദി ആക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് രാജ്നാഥ് സിങ്

text_fields
bookmark_border
തീവ്രവാദി ആക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് രാജ്നാഥ് സിങ്
cancel

ന്യൂഡൽഹി: രാജ്യത്തിനുനേരെയുള്ള തീവ്രവാദിയാക്രമണങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പത്താൻകോട്ട് തീവ്രവാദിയാക്രമണത്തിൻെറ പശ്ചാത്തലത്തിലായിരുന്നു രാജ്നാഥ് സിങ്ങിൻെറ പ്രതികരണം.

ആക്രമണം നിർഭാഗ്യകരമാണ്. പാകിസ്താനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യക്കെതിരെയുള്ള ഏതൊരാക്രമണത്തിനും ശക്തമായ തിരിച്ചടി ലഭിക്കും. ഊഷ്മളമായ ബന്ധമാണ് അയൽക്കാരുമായി ആഗ്രഹിക്കുന്നത്. അയൽക്കാരുമായി സമാധാനത്തിന് ശ്രമിക്കുമ്പോൾ തീവ്രവാദിയാക്രമണം ഉണ്ടായത് നിർഭാഗ്യകരമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

തീവ്രവാദികൾക്കെതിരെ പോരാടിയ സുരക്ഷാ ഉദ്യോഗസ്ഥരെ രാജ്നാഥ് സിങ് അഭിനന്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ പറ്റി രാജ്യം അഭിമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story