അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹിക്ക് ലോക റെക്കോഡ്
text_fieldsബെര്‍ലിന്‍: അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹിക്ക് ലോക റെക്കോഡെന്ന് ജര്‍മന്‍ ചാനല്‍ നടത്തിയ സര്‍വേയില്‍ കണ്ടത്തെല്‍. ജര്‍മന്‍ ടെലിവിഷന്‍ ഒന്നാം ചാനലിന്‍െറ പ്രഭാതപരിപാടിയായ മോര്‍ഗന്‍ മാഗസിന്‍െറ കഴിഞ്ഞ ദിവസത്തെ എക്സ്ക്ളൂസിവ് റിപ്പോര്‍ട്ട് ഇന്ത്യന്‍ തലസ്ഥാനനഗരിയെക്കുറിച്ചായിരുന്നു. ചാനലിന്‍െറ ഡല്‍ഹി ബ്യൂറോ മൂന്നു മാസമായി നടത്തിയ സര്‍വേയുടെ അന്തിമ വിശകലനമാണ് അവര്‍ പ്രസിദ്ധീകരിച്ചത്. പ്രഭാതസവാരിക്ക് ഇറങ്ങുന്നവരും പാര്‍ക്കുകളിലും മറ്റും വിശ്രമിക്കാന്‍ എത്തുന്നവരും ഓക്സിജന്‍ മാസ്ക് ധരിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്ന് അവര്‍ തെളിവ് സഹിതം സമര്‍ഥിക്കുന്നു.
അനുവദനീയമായ നിരക്കിലുള്ള ബഹിഷ്കരണ വാതകങ്ങളുടെ അളവ് ഒരു മൈക്രോഗ്രാം ക്യുബിക് മീറ്ററിന് 2.5 മൈക്രോണിലും താഴെയോ ആകാവൂ എന്നിരിക്കെ ഡല്‍ഹിയില്‍ അത് 153ല്‍ എത്തിയിരിക്കുകയാണെന്നും ഇത് തുടര്‍ന്നാല്‍ ശ്വസനപ്രക്രിയതന്നെ അസാധ്യമാകുമെന്നും പരിസ്ഥിതിപ്രവര്‍ത്തകനായ ജയധര്‍ ഗുപ്ത കണക്കുകള്‍ അവതരിപ്പിച്ച് തെളിയിക്കുന്നു. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ ഇത് 56 മാത്രമാണ്. എന്നിട്ടും അവര്‍ മുന്‍കരുതലുകള്‍ തുടങ്ങിയിരിക്കുന്നു.
ഡല്‍ഹിയില്‍ ഒന്നിടവിട്ട ദിവസങ്ങിലെ ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണംകൊണ്ട് മാത്രം നിയന്ത്രിക്കാന്‍ കഴിയുന്നതല്ല പ്രശ്നമെന്നാണ് ചാനല്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
