Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൂക്ഷിച്ച് ഫോണ്‍...

സൂക്ഷിച്ച് ഫോണ്‍ ചെയ്തില്ലെങ്കില്‍ കുടുങ്ങുമെന്ന മുന്നറിയിപ്പുമായി പൊലീസ്

text_fields
bookmark_border

ന്യൂഡല്‍ഹി: ‘നീയും നിന്‍െറ ഫോണും ഇപ്പോഴും ഞങ്ങളുടെ നിരീക്ഷണത്തിലാണ്. സ്ത്രീകളോട് ഇപ്പോള്‍ മാന്യമായാണ് പെരുമാറുന്നതെന്ന് കരുതുന്നു, അപ്പൊ ഹാപ്പി ന്യൂ ഇയര്‍...’  ആറു ലക്ഷം ഫോണ്‍ നമ്പറുകളിലേക്ക് ഉത്തര്‍പ്രദേശ് പൊലീസ് ഇന്നലെ അയച്ച ആശംസാസന്ദേശമാണിത് -അസമയത്ത് സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും അശ്ളീലസന്ദേശം അയക്കുകയും ചെയ്തതിന്‍െറ പേരില്‍ പരാതി ലഭിച്ചിട്ടുള്ള ആളുകളെ തിരഞ്ഞുപിടിച്ചാണ് ഈ ഓര്‍മപ്പെടുത്തല്‍. യു.പി പൊലീസിന്‍െറ വനിതാ ഹെല്‍പ്ലൈനിന്‍െറ ചുമതലയുള്ള നവ്നീത് സെകേര ഐ.പി.എസ് ആണ് ഈ ശ്രമത്തിനു പിന്നില്‍.
ഇനിമേല്‍ ഒരുസ്ത്രീക്ക് മോശം സന്ദേശമയക്കാന്‍ തുനിയുന്നതില്‍നിന്ന് പൂവാലന്മാരെ തടയാന്‍ ഈ സന്ദേശത്തിനു കഴിയുമെന്നാണ് അദ്ദേഹത്തിന്‍െറ പക്ഷം. മൂന്നു വര്‍ഷം മുമ്പ ആരംഭിച്ച ഹെല്‍പ്ലൈനില്‍ ഇതിനകം അഞ്ചുലക്ഷം പരാതികളാണ് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police
Next Story