ജയലളിതക്ക് തമിഴ്നാട്ടില്‍ ക്ഷേത്രമെന്ന് റിപ്പോര്‍ട്ട്
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതക്ക് തമിഴ്നാട്ടില്‍ ക്ഷേത്രം. വെല്ലൂരിലെ ഇയപ്പേടിലാണ് ക്ഷേത്രം പണികഴിപ്പിക്കുന്നത്. ‘അമ്മ ആലയം’ എന്ന് പേരിട്ടിരിക്കുന്ന ക്ഷേത്രത്തിന്‍െറ ശിലാസ്ഥാപനം നടുന്നു. 1200 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന് 50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
എം.ജി.ആര്‍ യൂത്ത്വിങ് ജോയിങ് സെക്രട്ടറി പി. ശ്രീനിവാസനാണ് ക്ഷേത്ര നിര്‍മാണത്തിന് മുന്‍കൈയ്യെടുക്കുന്നത്. 2004 ലിലാണ് ശ്രീനിവാസന്‍ അണ്ണാ.ഡി.എം.കെയില്‍ ചേര്‍ന്നത്. അമ്മയോടുള്ള തന്‍െറ ഭക്തി തെളിയിക്കുന്നതിന് വേണ്ടിയാണ് ക്ഷേത്രം നിര്‍മിക്കുന്നതെന്ന്. എന്നെ പോലുള്ള പാര്‍ട്ടി പ്രര്‍ത്തകര്‍ക്ക് അവര്‍ ദൈവമാണ്’. അഭിഭാഷകന്‍ കൂടിയായ ശ്രീനിവാസന്‍ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
