ആദായ നികുതിയില്‍ മാറ്റമില്ല; കള്ളപ്പണം വെളുപ്പിക്കാന്‍ നിയമം
text_fieldsന്യൂഡല്‍ഹി: കൃഷിക്കും കാര്‍ഷിക മേഖലക്കും ഊന്നല്‍ നല്‍കി ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താതെയും ദരിദ്ര വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതുമായ പൊതു ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. 7.6 ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്ന ബജറ്റില്‍ ആദായ നികുതി പരിധിയില്‍ മാറ്റം നിര്‍ദേശിക്കുന്നില്ളെങ്കിലും വീട്ടുവാടക ഇളവ് 24000 രൂപയില്‍ നിന്ന് 60000 രൂപയാക്കി ഉയര്‍ത്തി. അഞ്ചു ലക്ഷം രൂപയുടെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അയ്യായിരം രൂപയുടെ നികുതിയളവ് നല്‍കി. അതേസമയം, പി.എഫിൽ നിന്ന് പിൻവലിക്കുന്ന തുകയുടെ 60 ശതമാനത്തിന് ആദായ നികുതി ഏർപെടുത്തി. 2016 ഏപ്രിൽ 1ന് ശേഷം നിക്ഷേപിക്കുന്ന തുകക്കാണ് നികുതി ബാധകം. 45 ശതമാനം നികുതി നല്‍കിയാല്‍ കള്ളപ്പണം വെളുപ്പിക്കാനാവുമെന്നതാണ് ബജറ്റിലെ ശ്രദ്ധേയമായ നിര്‍ദേശം.
ബജറ്റിലെ പ്രഖ്യാപനങ്ങൾ:
- സ്പോർട്സ് ഉപകരണങ്ങൾക്ക് വില കൂടും
- സ്വത്ത് മറച്ചുവെച്ചവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ
- വില കുറയുന്നവ: ബ്രെയിൽ ലിപി കടലാസുകൾ, ഭിന്നശേഷിയുള്ളവരുടെ ഉപകരണങ്ങൾ
- പ്രഫഷനുകൾ മുൻകൂർ നികുതി പരിധിയിൽ
- നിർമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ജനറൽ ഇൻഷുറൻസിന് നികുതി ഇളവ്
- പെട്രോള്‍ കാറുകള്‍ക്ക് 1 ശതമാനം ഡീസല്‍ കാറുകള്‍ക്ക് 2.5 ശതമാനവും പരിസ്ഥിതി സെസ്
- 45 ശതമാനം നികുതിയും ഏഴര ശതമാനം സെസും ഒടുക്കി കള്ളപ്പണം നിയമവിധേയമാക്കാം
- കള്ളപ്പണം നിയമവിധേയമാക്കാൻ ജൂൺ 30 മുതൽ സെപ്തംബർ വരെ സമയം ലഭിക്കും
- ഭിന്നശേഷിയുള്ളവരുടെ ഉപകരണങ്ങൾക്ക് നികുതിയിളവ്
- ഒരു കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് ആദായനികുതി സെസ്
- ആദ്യമായി വീടു വാങ്ങുന്നവർക്ക് നികുതി ഇളവ്
- സിഗരറ്റിനും ബ്രാൻഡഡ് വസ്ത്രങ്ങൾക്കും വിലകൂടും
- വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് എക്‌സൈസ് നികുതി കൂട്ടി; വില കൂടും
- ഡീസല്‍ കാറുകള്‍ക്കും എസ്.യു.വികള്‍ക്കും വില കൂടും.
- പുതിയ കമ്പനികൾക്കും ചെറുകിട കമ്പനികൾക്കും ഇൻസന്‍റീവ്
- ആദായ നികുതി പരിധിയിൽ മാറ്റമില്ല
- റഫ്രിജേറ്ററുകൾക്ക് കസ്റ്റംസ് നികുതി ഇളവ്; വില കുറയും
- സ്റ്റാർട്ട് അപ് പദ്ധതികൾക്ക് മൂന്ന് വർഷം വരെ ഇളവ്
- ചെറുകിട കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവു നൽകും.
- 3000 ജനറിക് മരുന്നു കേന്ദ്രങ്ങൾ സ്ഥാപിക്കും
- സംസ്ഥാനങ്ങളുടെ ഏകോപനത്തിനായി ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതി
- ധനക്കമ്മി കുറയുന്നു: 2015-16ല്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.9%, 2016-17ല്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.5%.
- ഒമ്പത് മേഖലകളില്‍ നികുതി പരിഷ്‍കാരം നടപ്പിലാക്കും.
- അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ഇളവ് 2,000ൽ നിന്ന് 5,000 ആക്കി
- വീട്ടുവാടക ശമ്പളയിനത്തിൽ ലഭിക്കാത്തവർക്കുള്ള ഇളവ് 24,000 രൂപയിൽ നിന്ന് 60,000 രൂപയാക്കി.
- ഗതാഗതമേഖലയിൽ പെർമിറ്റ് രാജ് അവസാനിപ്പിക്കും
- പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ വകുപ്പ് ഓഹരി നിക്ഷേപ വകുപ്പായി പുനർനാമകരണം ചെയ്യും
- വായ്പാ കുടിശിഖ തിരിച്ച് പിടിക്കല്‍ ശക്തിപ്പെടുത്തും
- പ്രധാനമന്ത്രി മുദ്രാ യോജനയ്ക്കായി 1,80,000 കോടി
- സെക്യൂരിറ്റി അപ്പലറ്റ് ട്രൈബ്യൂണളുടെ എണ്ണം വർധിപ്പിക്കും
- സാമ്പത്തിക സഹായങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും
- ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും പൊളിയുന്നത് തടയാന്‍ നവീനപദ്ധതി
- പൊതുമേഖലാ ബാങ്കുകൾക്ക് 25,000 കോടി
- എല്ലാ പോസ്റ്റ് ഒാഫീസുകളിലും എ.ടി.എം, മൈക്രോ എ.ടി.എമ്മുകൾ
- ധനനയം തീരുമാനിക്കാൻ പുതിയ സംവിധാനം; ആർ.ബി.ഐ നിയമം ഭേദഗതി ചെയ്യും
- ഭക്ഷ്യോൽപാദന മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം
- വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കും.
- ആഴക്കടലില്‍ നിന്നുള്ള എല്‍.പി.ജി ഖനനം വര്‍ധിപ്പിക്കും
- ഏതൊക്കെ സ്ഥാപനങ്ങളുടെ ഓഹരിയാണ് വിൽക്കേണ്ടെതെന്ന് നീതി ആയോഗ് തീരുമാനിക്കും
- പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന തുടരും
- രണ്ട് വർഷത്തിനകം 62 നവോദയ വിദ്യാലയങ്ങൾ
- ആണവ ഊർജ ഉത്പാദനത്തിനായി 3,000 കോടി
- പെൻഷൻ, ഇൻഷുറൻസ് മേഖലകളിൽ നേരിട്ടുള്ള വിദേശനിക്ഷേപം വർധിപ്പിക്കും
- 50,000 കിലോമീറ്റർ സംസ്ഥാന പാതകൾ കൂടി ദേശീയപാതയിൽ ഉൾപ്പെടുത്തും.
- പുതിയ തൊഴിലാളികള്‍ക്ക് ഇ.പി.എഫില്‍ 8.93 ശതമാനം പലിശ
- ഇ.പി.എഫിന് 1,000 കോടി രൂപ വകയിരുത്തി.
- 2016ൽ 10,000 കി.മീ ദേശീയ പാതയും 50,000 കി.മി സംസ്ഥാന പാതകളും നവീകരിക്കും
- പൊതു ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കും.
- മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്തും.
- മൂന്ന് വർഷത്തിനകം ഒരു കോടി യുവതീ-യുവാക്കൾക്ക് വിദഗ്ധ തൊഴിൽപരിശീലനം
- രാജ്യത്ത് 1500 സ്കിൽ ഡവലപ്മെന്‍റ് സെന്‍ററുകൾ
- പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ പെൻഷൻ വിഹിതം മൂന്ന് വർഷം സർക്കാർ അടക്കും
- അടിസ്ഥാന സൗകര്യ വികസനത്തിന് മൊത്തം 2,21,246 കോടി രൂപ
- ഉന്നത വിദ്യാഭ്യാസത്തിനായി 1000 കോടി
- കമ്പ്യൂട്ടര്‍ സാക്ഷരത ഉറപ്പ് വരുത്താന്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന്‍ നടപ്പിലാക്കും.
- ബി.ആർ അംബേദ്കറുടെ 125ാം ജന്മദിനം പ്രമാണിച്ച് ഈ വർഷം എസ്.സി, എസ്.ടിക്കാർക്ക് പ്രത്യേക പദ്ധതികൾ
- കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്ന കമ്പനികൾക്ക് നികുതി ഇളവുകൾ
- ഒരു കോടി യുവാക്കള്‍ക്ക് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മികച്ച പരിശീലനം നല്‍കാന്‍ പ്രധാനമന്ത്രി കുശാല്‍ വികാസ് യോജന
- 60 വയസ് കഴിഞ്ഞ പൗരന്‍മാര്‍ക്ക് ആരോഗ്യ പരിരക്ഷ
- ഡിജിറ്റല്‍ ഇന്ത്യയില്‍ 6 കോടി പേരെ കൂടി ഉള്‍പ്പെടുത്തും
- നാല് പുതിയ ക്ഷീരപദ്ധതികള്‍ നടപ്പാക്കും
- ഗ്രാമ വികസനത്തിന് 87,765 കോടി വകയിരുത്തി.
- ന്യൂനപക്ഷങ്ങൾക്ക് സ്കിൽ ഡെവലപ്മെന്‍റ് പദ്ധതി
- എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റ്
- പട്ടിക വിഭാഗ വ്യവസായ സംരംഭകർക്കായി പ്രത്യേക ഹബ്ബ്
- ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി
- ഡയാലിസിസ് ഉപകരണങ്ങൾക്ക് നികുതിയിളവ്
- നാഷനൽ ഡയാലിസിസ് പ്രോഗ്രാം ആരംഭിക്കും
- എണ്ണ-പ്രകൃതി വാതക പര്യവേക്ഷണത്തിന് കൂടുതൽ നിക്ഷേപം.
- ഡിജിറ്റൽ സാക്ഷരത മിഷത ആരംഭിക്കും
- കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ-പ്ലാറ്റ്ഫോം
- 2018 മെയ് 1 നുള്ളിൽ ഗ്രാമങ്ങൾ വൈദ്യുതീകരിക്കും
- 2018 മേയ് ഒന്നോടെ ഗ്രാമീണ മേഖലകളെല്ലാം പൂർണമായും വൈദ്യുതീകരിക്കും.
- സ്വച്ച് ഭാരത് അഭിയാൻ 9000 കോടി
- പ്രധാനമന്ത്രി ഗ്രാമപാത പദ്ധതിക്ക് 19,000 കോടി രൂപ അധിക വകയിരുത്തൽ.
- ഗ്രാമങ്ങൾ വൈദ്യുതീകരിക്കുന്നതിനായി 8500 കോടി രൂപ
- പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കുമായി 2.87 ലക്ഷം കോടി രൂപ
- ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി രൂപ
- ഇന്ത്യയുടെ കുതിപ്പിന് ഒൻപതിന കർമപദ്ധതി
- സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പാചകവാതകം എത്തിക്കാൻ നടപടി
- വിളനാശത്തിൽ ദുരിതം നേരിടുന്ന കർഷകർക്ക് പ്രധാനമന്ത്രിയുടെ ഫസൽ ബീമ യോജന വഴി കൂടുതൽ നഷ്ടപരിഹാരം
- മൂന്നു വർഷത്തിനകം അഞ്ചു ലക്ഷം ഏക്കറിൽ ജൈവകൃഷി നടപ്പാക്കും.
- ഡോ. ബി.ആർ.അംബേദ്കറുടെ ജന്മദിനത്തിൽ കർഷകർക്കായി ദേശീയതലത്തിൽ ഏകീകൃത ഇ–വിപണന സംവിധാനം
- ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് ഊന്നൽ
- കർഷകർക്കായി ഇ-മാർക്കറ്റിങ്
- 89 ജലസേചന പദ്ധതികൾ ഉടൻ പൂർത്തിയാക്കും
- സർക്കാർ സഹായം ആധാറുമായി ബന്ധിപ്പിക്കും
- 19,000 കോടി രൂപ ഗ്രാമീണ റോഡ് വികസനത്തിന്
- കാര്‍ഷിക ജലസേചന പദ്ധതികള്‍ക്കായി 8500 കോടി വകയിരുത്തി.
- 35,984 കോടി രൂപ കർഷക മേഖലക്ക്
- നബാര്‍ഡിന് 20,000 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
- വളം, മണ്ണ് പരിശോധനക്കു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.
- ജി.എസ്.ടി അടക്കമുള്ള ബില്ലുകൾ പാസാക്കാൻ ശ്രമിക്കും
- ജൈവകൃഷി പ്രോത്സാഹിപ്പിക്കും
- ഏഴാം ശമ്പളക്കമീഷന്‍റെ ശിപാർശകൾ നടപ്പാക്കുന്നത് വരുന്ന സാമ്പത്തിക വർഷം കൂടുതൽ ബാധ്യത സൃഷ്ടിക്കും
- ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരുത്താർജിക്കുന്നു
- കർഷകരുടെ വരുമാനം അഞ്ച് വർഷം കൊണ്ട് ഇരട്ടിയാക്കും
- വിദേശനാണ്യ കരുതൽ 350 ബില്യൺ ഡോളർ ഈ സർക്കാർ വന്നതിന് ശേഷം നാണ്യപെരുപ്പം കുറഞ്ഞു
- ബാങ്കുകൾക്ക് കൂടുതൽ സഹായം നൽകും
- കൃഷി സാമൂഹിക സുരക്ഷാ മേഖലയിൽ നിക്ഷേപം കൂടി; നികുതിഘടന പരിഷ്കരിക്കും
- കൃഷി, ആരോഗ്യം, വിദ്യാഭ്യാസം അടക്കം ഒമ്പത് മേഖലകള്‍ക്ക് ബജറ്റില്‍ പ്രത്യേക പരിഗണന
- വെല്ലുവിളികളെ സാധ്യതകളായാണ് പരിഗണിക്കുന്നതെന്ന് ധനമന്ത്രി
- ബി.പി.എൽ കുടുംബങ്ങൾക്ക് പാചകവാതക സബ്സിഡിക്ക് പ്രത്യേക പദ്ധതി
- ഈ സർക്കാർ വന്നതിന് ശേഷം നാണ്യപെരുപ്പം കുറഞ്ഞു
- വിദേശനാണ്യ കരുതൽ 350 ബില്യൺ ഡോളർ
- 7.6% സാമ്പത്തിക വളർച്ച രാജ്യം നേടി
- ആഭ്യന്തര വളർച്ച നിരക്ക് 7.6 ശതമാനമായി ഉയർന്നു
- രാജ്യം പുരോഗതിയിലെന്ന് കേന്ദ്രസർക്കാർ
- വിദേശ വിനിമയ ശേഖരം ഏറ്റവും ഉയർന്ന നിലയിൽ
- ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ബജറ്റ് അവതരണമെന്ന് ജെയ്റ്റ്ലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
